ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇംപീരിയൽ ഹോട്ടലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് അമീർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി, മുസ്തഫ താനറി റോഡ്, അബ്ദുള്ള, ശിഹാബ്, നാസർ എംപയർ, ജംഷി എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി അബ്ബാസ് സ്വാഗതവും സി.വി. റസാഖ് നന്ദിയും പറഞ്ഞു.

സൗഹൃദത്തിന് ഇഫ്താർ മധുരം; ശിവാജിനഗർ എ.ഐ.കെ.എം.സി.സി സംഗമം ശ്രദ്ധേയമായി
M
MadhyamamSource Link
about 2 months ago