ബംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ ബംഗളൂരു ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അനുഗ്രഹ കമ്യൂണിറ്റി ഹാളിൽ അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ അശുതോഷ് കുമാർ സിങ് മുഖ്യാതിഥിയായി. അർജുന അവാർഡ് ജേതാവും കായികതാരവുമായ റീത്ത് എബ്രഹാം, ഇന്ത്യൻ ക്രിക്കറ്റ് താരം രാജേശ്വരി ഗെയ്ക്വാദ്, ഏകലവ്യ അവാർഡ് ജേതാവും പരിശീലകയുമായ പൂനം ബെള്ളിയപ്പ, ഹോക്കി പരിശീലകയും മുൻ താരവുമായ ദേവരാജമ്മ, ഒളിമ്പ്യൻ പ്രമീള അയ്യപ്പ, സൗത്ത് വെസ്റ്റേൺ റെയിൽവേ വനിത ക്ഷേമ സംഘടന ബംഗളൂരു ഡിവിഷൻ പ്രസിഡന്റ് റീന സിങ്, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ പ്രവീൺ കട്ടറാക്കി, സീനിയർ ഡിവിഷനൽ ഓപറേഷൻസ് മാനേജർ പ്രിയ, സീനിയർ ഡിവിഷനൽ പേഴ്സനൽ ഓഫിസർ ഉമ ശർമ, ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ നിവേദിത എസ്.ബലരദ്ദിയ, സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ സുദർശൻ ഭട്ട് എന്നിവർ പങ്കെടുത്തു.

സൗത്ത് വെസ്റ്റേൺ റെയിൽവേ ബംഗളൂരു ഡിവിഷൻ വനിതദിനം ആഘോഷിച്ചു
M
MadhyamamSource Link
about 2 months ago