ജിദ്ദ: സന്ദർശനത്തിെൻറ ഭാഗമായി വ്യാഴാഴ്ച ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസുമായി പ്രസിഡൻറ് സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും മിഡിലീസ്റ്റിലെ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുംചർച്ചയിൽ പ്രധാന വിഷയങ്ങളായി.യുക്രെയ്ൻ-റഷ്യ പ്രതിസന്ധിയുടെ നിലവിലെ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി. സൗദി പക്ഷത്തുനിന്ന് സ്റ്റേറ്റ് മന്ത്രി ഡോ. മുസാദ് അൽ ഐബാൻ, ഇൻറലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ എന്നിവരും, യുക്രെയ്ൻ പക്ഷത്തുനിന്ന് നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി റസ്തം ഉമെറോവ്, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനൻറ് ജനറൽ ആൻഡ്രി ഹനാറ്റോവ് തുടങ്ങിയ ഉന്നത പ്രതിനിധി സംഘങ്ങളും ഈ സുപ്രധാന ചർച്ചയിൽ പങ്കെടുത്തു.

സൗദി കിരീടാവകാശിയുമായി നിർണായക കൂടിക്കാഴ്ച; പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ ചർച്ചയായി
M
MadhyamamSource Link
about 1 month ago