തബൂക്ക്: റമദാൻ മാസത്തിെൻറ വ്രതശുദ്ധിയിൽ കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം തബൂക്കിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. തബൂക്കിലെ സൗദി കലാസംഘം അംഗങ്ങളും വിവിധ ഇതര സംഘടന പ്രതിനിധികളും ഒത്തുചേർന്ന ചടങ്ങിൽ സൗഹൃദവും പങ്കുവെക്കലുകളും സജീവമായി. ഇഫ്താർ വിരുന്നിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ എസ്.കെ.എസ് പ്രസിഡന്റ് റഹീം ഭാരതന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംബന്ധിച്ച വിവിധ സംഘടനാ ഭാരവാഹികൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടികൾക്ക് ഉബൈസ് മുസ്തഫ, മുസ്തഫ തെക്കൻ, സജിത്ത്, ഗിരീഷ്, ഖാജ ജിഷ്തി, റിറ്റി തോമസ്, വിൻസി ലിജു എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും സൗദി കലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ ആഘോഷപരിപാടികൾ തബൂക്കിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൗദി കലാസംഘം തബൂക്കിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
M
MadhyamamSource Link
about 2 months ago