Posted On date_range 28 March 2026 8:11 AM IST Updated On date_range 28 March 2026 8:11 AM IST സൗദി സമ്പദ്വ്യവസ്ഥ ശക്തവും സുസ്ഥിരവും; പുതിയ നിക്ഷേപ പദ്ധതികൾ ഉടൻ -യാസിർ അൽറുമയ്യാൻ text_fields bookmark_border camera_alt പി.ഐ.എഫ് ഗവർണർ യാസിർ അൽറുമയ്യാൻ റിയാദ്: ആഗോള സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാൻ കരുത്തുള്ളവിധം സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ അതിശക്തവും സുസ്ഥിരവുമാണെന്ന് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്) ഗവർണർ യാസിർ അൽറുമയ്യാൻ പ്രസ്താവിച്ചു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവിെൻറ (എഫ്.ഐ.ഐ) ഭാഗമായി നടന്ന നാലാമത് എഫ്.ഐ.ഐ പ്രയോറിറ്റി സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തേക്കുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ സുപ്രധാന പ്രവർത്തന തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സമ്മേളനത്തിൽ സൂചിപ്പിച്ചു. വൈവിധ്യവും വഴക്കവുമുള്ള ഫണ്ടിെൻറ നിക്ഷേപ പോർട്ട്ഫോളിയോ ആഗോള സാമ്പത്തിക മാറ്റങ്ങൾക്കനുസരിച്ച് വേഗത്തിൽ പൊരുത്തപ്പെടാൻ പ്രാപ്തമാണെന്നതാണ് ഇതിെൻറ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിെൻറ നിക്ഷേപ അടിത്തറ വിപുലീകരിക്കാനും ലാഭം വർധിപ്പിക്കാനുമുള്ള നീക്കങ്ങൾ സജീവമാണ്. ഇതിെൻറ ഭാഗമായി അന്താരാഷ്ട്ര ആസ്തി മാനേജർമാരുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നതിലൂടെ മൂന്നാം കക്ഷികളിൽ നിന്ന് കൂടുതൽ മൂലധനം ആകർഷിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്നും യാസിർ അൽറുമയ്യാൻ കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Saudi economy is strong and stable; new investment plans coming soon - Yasir Al-Rumayyan

സൗദി സമ്പദ്വ്യവസ്ഥ ശക്തവും സുസ്ഥിരവും; പുതിയ നിക്ഷേപ പദ്ധതികൾ ഉടൻ -യാസിർ അൽറുമയ്യാൻ
M
MadhyamamSource Link
about 1 month ago