ജിദ്ദ: കൊച്ചി കൂട്ടായ്മ ജിദ്ദയുടെ നേതൃത്വത്തിൽ കൊച്ചിക്കാരുടെ ഇഫ്താർ സംഗമം ഹൃദ്യമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. റമദാെൻറ ആത്മീയതയും സഹോദര്യത്തിെൻറ മഹത്തായ സന്ദേശവും പങ്കുവെച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഇഫ്താർ എന്നത് കേവലം നോമ്പ് തുറക്കുന്ന ഒരു ചടങ്ങ് മാത്രമല്ല, ജാതി, മത ചിന്തകൾക്കതീതമായി മനുഷ്യർ പരസ്പരം സ്നേഹവും ഐക്യവും പങ്കിടുന്ന ഒരു സാമൂഹിക വേദിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇഫ്താർ വിരുന്ന്. കൊച്ചി കൂട്ടായ്മ ജിദ്ദ പ്രസിഡൻറ് സനോജ് സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം കെ.ടി.എ. മുനീർ മുഖ്യാതിഥിയായിരുന്നു. ജീവകാരുണ്യ കൺവീനർ റിയാസ് ഇസ്മാഈൽ, മീഡിയ കൺവീനർ അനീസ് കൊച്ചങ്ങാടി, ജോയിൻറ് സെക്രട്ടറി ശാരിഖ് കൊച്ചി, അനിൽകുമാർ ചേർത്തല, ഹിജാസ് പെരുമ്പാവൂർ, വനിതാ വിങ് അംഗങ്ങളായ സനിമ സനോജ്, നസ്രിയ ജിബിൻ, നീനു അഷ്റഫ്, സജിത ബായ്, റാണിയ, ഔമ ഭായ്, സുഹറ ഭായ്, സൈഹാ, ജുവൈരിയ, സഹറാ, ജുമാന, ഹിറാ, നാസ്നീൻ, ജുആൻ ആദം, ഇനാറ മറിയം, ഇയാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൻസൂർ അലി സേട്ട് സ്വാഗതവും ട്രഷറർ ബാബു മുണ്ടൻവേലി നന്ദിയും പറഞ്ഞു. ചെയർമാൻ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഹിജാസ് കളരിക്കൽ പരിപാടികൾ നിയന്ത്രിച്ചു.

സൗഹൃദത്തിെൻറയും ഐക്യത്തിെൻറയും വേദിയായി കൊച്ചി കൂട്ടായ്മ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago