camera_alt 1. കെ.എസ്. സുസ്മിൻ (ചെറുകഥ (മലയാളം) ഗവ. വിക്ടോറിയ കോളജ് പാലക്കാട്), 2. എസ്. കലൈ സെൽവി (ചെറുകഥ (തമിഴ്) ഗവ.വിക്ടോറിയ കോളജ് പാലക്കാട്), 3. എം. വർഷാനന്ദ (ചെറുകഥ (ഹിന്ദി) എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി), 4. എ.കെ. ഫാരിസ് (ഇംഗ്ലീഷ് പ്രസംഗം ഒന്നാം സ്ഥാനം, നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജ്, മണ്ണാർക്കാട്) കോട്ടക്കൽ: നാട്യവിസ്മയങ്ങൾ പെയ്തിറങ്ങിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിന്റെ രണ്ടാംനാളിൽ മേളനഗരി ഭാവസാന്ദ്രം. കലാരവങ്ങളുടെ വർണക്കാഴ്ചകൾ മേളമുറ്റം കീഴടക്കി. വെള്ളിയാഴ്ച വിവിധ വേദികളിലായി 19 ഇനങ്ങളിലായിരുന്നു മത്സരം. പൂരക്കളിയും പരിചമുട്ടുകളിയും വേദി ഒന്നിനെ ആവേശത്തിലാക്കി. ആസ്വാദക ഹൃദയം കവർന്ന് ക്ഷേത്ര കലകളായ ചാക്യാർകൂത്ത്, കൂടിയാട്ടം തുടങ്ങിയവ അരങ്ങിലെത്തി. രംഗോളിയും പൂക്കളമത്സരവും ചിത്രരചനമത്സരങ്ങളും കാവ്യകേളി, അക്ഷരശ്ലോകവും കലോത്സവത്തിന്റെ മാറ്റുകൂട്ടി. കരവിരുതിൽ വിരിഞ്ഞ കളിമൺ ശിൽപങ്ങൾ കലോത്സവത്തിന് അഴകേകി. കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ഐക്യ 2.0 യുടെ നേതൃത്വത്തിൽ മൂന്നാം ദിനമായ ശനിയാഴ്ച അഞ്ചു വേദികളിലായി 32 മത്സരങ്ങൾ അരങ്ങേറും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - All is art.
