സർവിസുകൾ വ്യാപിപ്പിച്ച് ജസീറ

സർവിസുകൾ വ്യാപിപ്പിച്ച് ജസീറ

M
MadhyamamSource Link
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴിയുള്ള സർവിസുകൾ വ്യാപിപ്പിച്ചു ജസീറ എയർവേയ്സ് . മാർച്ച് 29 മുതൽ ലാഹോറിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് പ്രഖ്യാപിച്ചു. ഞായറാഴ്ചയും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് സർവീസുകളാണുണ്ടാകുക. ഇന്ത്യൻ നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ എയർവേയ്സ് സർവിസ് നടത്തുന്നുണ്ട്. യു.എ.ഇ, ഈജിപ്ത്, ജോർഡൻ, തുർക്കിയ,ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ജസീറ സർവിസ് ഉണ്ട്. കുവൈത്തിൽ നിന്ന് പുറപ്പെടുന്നവർ മിഷ്‌രിഫിലെ ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിൽ എത്തി ലഗേജ് ചെക്ക്-ഇൻ, ബോർഡിംഗ് നടപടികൾ പൂർത്തിയാക്കണം. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് ബസിൽ കൊണ്ടുപോകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർവിസുകൾ വ്യാപിപ്പിച്ച് ജസീറ — Madhyamam | Boolokam | Boolokam