ദോഹ: ദോഹയിലെ പ്രമൂഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡൈവ്, വിന് 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ മുന്നാമത്തെ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം -സഫാരി മാനേജമെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. മുഹമ്മദ് ഫിറോസ്, യൂസഫ് ദെഹ്ഗാനി, നിഖില്‍ നവാസ്, അബ്ദൂറസാഖ് എന്നിവരെയാണ് നറുക്കെടുപ്പിലെ വിജയികളായി തെരെഞ്ഞെടുത്തത്. സഫാരിയുടെ എത് ഒട്ട്ലറ്റില് നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കുപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്റ്റ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സഫാരിയുടെ എല്ലാ ഒട്ട് ലെറ്റുകളിലും ഷോപ്പ് ആൻഡ് വിന് പ്രമോഷന് ലഭ്യമായിരിക്കും. പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് മെയ് 10 ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ മെഗാ പ്രൊമോഷനും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു.

സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ്
M
MadhyamamSource Link
about 1 month ago