BoolokamBoolokam
സ​സ്‌​പെ​ൻ​സ് ത്രി​ല്ല​റി​ന്റെ 
ക്ലൈ​മാ​ക്‌​സ്

സ​സ്‌​പെ​ൻ​സ് ത്രി​ല്ല​റി​ന്റെ ക്ലൈ​മാ​ക്‌​സ്

M
MadhyamamSource Link
അ​ധ്യാ​യം -18 ‘‘നി​ങ്ങ​ൾ തി​രി​ച്ചു​പോ​ക​ണം,’’ അ​യാ​ൾ പ​റ​ഞ്ഞ​തു​കേ​ട്ട് ആ​ദ്യം ഞെ​ട്ടി​യെ​ങ്കി​ലും, അ​ന്ന് വേ​റെ ഫ്ലൈ​റ്റ് ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന സ​ത്യം എ​നി​ക്ക് ധൈ​ര്യം ന​ൽ​കി. ഞാ​ൻ പോ​യി​ല്ലെ​ങ്കി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​നി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് ത​ന്നെ​യാ​ണ് ത​ല​വേ​ദ​ന. ഇ​തി​നി​ട​യി​ൽ റ​ഹ്മാ​ൻ വ​ന്നെ​ത്തി. എ​ങ്ങ​നെ അ​യാ​ൾ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സി​നു​ള്ളി​ൽ എ​ത്തി​യെ​ന്ന് എ​നി​ക്ക് പി​ടി​കി​ട്ടി​യി​ല്ല. ഞാ​ൻ അ​യാ​ളോ​ട് പ്ര​ശ്‌​നം പ​റ​ഞ്ഞു. അ​യാ​ൾ അ​വി​ടെ​യു​ള്ള ഒ​ന്നു ര​ണ്ട് പേ​രോ​ട് സം​സാ​രി​ച്ചു. ആ​കെ ദേ​ഷ്യ​ത്തി​ൽ തി​രി​ച്ചു​വ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു, ‘‘ബ​ന്ധു​ക്ക​ളെ ഒ​റ്റ​യെ​ണ്ണ​ത്തി​നെ ന​മ്പാ​ൻ കൊ​ള്ളി​ല്ല. ഇ​മി​ഗ്രേ​ഷ​നി​ൽ എ​നി​ക്ക് ര​ണ്ടു ബ​ന്ധു​ക്ക​ളു​ണ്ട്. അ​വ​ർ വി​ചാ​രി​ച്ചാ​ൽ വി​സ കി​ട്ടും. പ​ക്ഷേ, അ​വ​ർ ത​രു​ന്നി​ല്ല.’’ റ​ഹ്മാ​നെ​യും കൂ​ട്ടി ഞാ​ൻ വീ​ണ്ടും വി​സ ഓ​ഫി​സ​റു​ടെ അ​ടു​ത്തു പോ​യി. ‘‘ഇ​ദ്ദേ​ഹം ഇ​വി​ട​ത്തു​കാ​ര​നാ​ണ്. ആ ​കെ​യ​ർ ഓ​ഫി​ൽ എ​ന്നെ ഒ​ന്ന് പോ​കാ​ൻ അ​നു​വ​ദി​ക്കൂ,’’ എ​ന്ന് അ​പേ​ക്ഷി​ച്ചു. വി​സ ഓ​ഫി​സ​ർ റ​ഹ്മാ​നോ​ട് ഐ​ഡി പ്രൂ​ഫ് ചോ​ദി​ച്ചു. നോ​ക്കു​മ്പോ​ൾ അ​തി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രി​ക്കു​ന്നു! ഓ​ഫി​സ​ർ വീ​ണ്ടും എ​ന്നോ​ട് ചൂ​ടാ​യി. കു​റേ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​യാ​ൾ എ​ങ്ങ​നെ​യോ വി​സ ത​രാ​ൻ സ​മ്മ​തി​ച്ചു. പ​ക്ഷേ, പാ​സ്‌​പോ​ർ​ട്ട് തു​റ​ന്ന​തും അ​തി​ൽ സോ​മാ​ലി​ലാ​ൻ​ഡി​ൽ പോ​യ​തി​ന്റെ രേ​ഖ​ക​ൾ അ​യാ​ൾ ക​ണ്ടു. അ​തോ​ടെ, അ​യാ​ളു​ടെ മ​ട്ടും ഭാ​വ​വും വീ​ണ്ടും മാ​റി. ‘‘നി​ങ്ങ​ളോ​ട് ആ​രാ​ണ് സോ​മാ​ലി​ലാ​ൻ​ഡ് എം​ബ​സി​യി​ൽ പോ​യി വി​സ വാ​ങ്ങാ​ൻ പ​റ​ഞ്ഞ​ത്? സോ​മാ​ലി​ലാ​ൻ​ഡി​നെ ആ​രും രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. നി​ങ്ങ​ൾ അ​വി​ടെ പോ​യ​തു​കൊ​ണ്ട് ഒ​രി​ക്ക​ലും ഇ​വി​ട​ന്ന് വി​സ അ​ടി​ച്ചു​ത​രി​ല്ല!’’ ചി​ല അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്ന് ഊ​രി​പ്പോ​രാ​ൻ ഏ​റ്റ​വും ന​ല്ല​ത് ‘പൊ​ട്ട​ൻ ക​ളി​ക്കു​ന്ന​താ​ണ്’ എ​ന്ന് എ​നി​ക്ക് തോ​ന്നി. ‘‘ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​ശ്‌​ന​മാ​ണോ? എ​നി​ക്ക​തി​നെ പ​റ്റി ഒ​ന്നും അ​റി​യി​ല്ല. ഞാ​ൻ വെ​റു​മൊ​രു ടൂ​റി​സ്റ്റ് അ​ല്ലേ. നി​ങ്ങ​ൾ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. അ​ബ​ദ്ധം പ​റ്റി​യ​താ​ണ്,’’ ഞാ​ൻ താ​ണു​കേ​ണു പ​റ​ഞ്ഞു. അ​യാ​ൾ ഒ​രു​രീ​തി​യി​ലും അ​ടു​ക്കു​ന്നി​ല്ല. ഒ​ടു​വി​ൽ എ​ന്റെ കൈ​യി​ലു​ള്ള അ​വ​സാ​ന​ത്തെ തു​റു​പ്പു​ചീ​ട്ട് ഞാ​ൻ ഇ​റ​ക്കി; ഞാ​ൻ ഒ​രു ഡോ​ക്ട​ർ ആ​ണെ​ന്ന സ​ത്യം. അ​തി​ൽ അ​യാ​ൾ കൊ​ത്തി. ‘‘നി​ങ്ങ​ൾ ഡോ​ക്ട​ർ ആ​ണോ? ഞാ​ൻ അ​ടു​ത്ത​മാ​സം എ​ന്റെ അ​മ്മാ​വ​നെ​യും​കൊ​ണ്ട് ചി​കി​ത്സ​ക്കാ​യി മും​ബൈ​യി​ലേ​ക്ക് പോ​കു​ന്നു​ണ്ട്. എ​നി​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യം വ​ന്നാ​ൽ നി​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാ​ൻ പ​റ്റു​മോ?’’ ഞാ​ൻ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ഒ​ടു​വി​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം എ​ന്റെ പാ​സ്‌​പോ​ർ​ട്ടി​ൽ മൊ​ഗാ​ദി​ശു​വി​ന്റെ വി​സ പ​തി​ഞ്ഞു​കി​ട്ടി. ബ​ന്ധു​വി​ന്റെ ഹോ​ട്ട​ലി​ൽ മു​റി പ​റ​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഞാ​ൻ അ​യാ​ൾ​ക്കൊ​പ്പം ടാ​ക്‌​സി​യി​ൽ ഹോ​ട്ട​ലി​ലേ​ക്ക് പോ​യി. എ​യ​ർ​പോ​ർ​ട്ട് ചു​റ്റു​മാ​യി ഒ​രു കോ​ട്ട​മ​തി​ൽ​പോ​ലെ​യാ​ണ് പ​ണി​തു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു പു​റ​മേ മ​ണ​ൽ ചാ​ക്കു​ക​ൾ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ന്നു. എ​ങ്ങോ​ട്ട് നോ​ക്കി​യാ​ലും തോ​ക്കും പി​ടി​ച്ച് നി​ൽ​ക്കു​ന്ന സൈ​നി​ക​ർ! സോ​മാ​ലി​യ​ൻ ഫെ​ഡ​റ​ൽ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ൽ​ശ​ബാ​ബ് തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നാ​ണ് ഈ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ. 2012ൽ ​അ​ൽ​ഖാ​ഇ​ദ​യോ​ട് പ​ര​സ്യ​മാ​യി കൂ​റ് പ്ര​ഖ്യാ​പി​ച്ച സു​ന്നി ഇ​സ്​​ലാ​മി​ക ഭീ​ക​ര സം​ഘ​ട​ന​യാ​ണ് അ​ൽ​ശ​ബാ​ബ്. ചാ​വേ​ർ ബോം​ബാ​ക്ര​മ​ണം, കാ​ർ ബോം​ബി​ങ്, ഗ്ര​നേ​ഡ് എ​റി​യ​ൽ തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​വി​ടെ ന​ട​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മൊ​ഗാ​ദി​ശു​പോ​ലും സു​ര​ക്ഷി​ത​മാ​യി​രു​ന്നി​ല്ല. ആ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കാ​ണ് ഞാ​ൻ ടാ​ക്‌​സി​യി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 70 കൊ​ല്ലം മു​മ്പ് ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പു​രോ​ഗതി കൈവരിച്ച രാജ്യമായിരു​ന്നു സോ​മാ​ലി​യ. ‘സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ഓ​ഫ് ആ​ഫ്രി​ക്ക’ എ​ന്നു​പോ​ലും അ​ക്കാ​ല​ത്ത് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ അ​ഞ്ചു​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്ന സോ​മാ​ലി​യ​യു​ടെ ച​രി​ത്രം സ​ങ്കീ​ർ​ണ​മാ​ണ്. ഫ്ര​ഞ്ച് സോ​മാ​ലി​ലാ​ൻ​ഡ് പി​ന്നീ​ട് ജി​ബൂ​തി എ​ന്ന രാ​ജ്യ​മാ​യി മാ​റി. ഇ​റ്റാ​ലി​യ​ൻ, ബ്രി​ട്ടീ​ഷ് ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് 1961ൽ ​ഇ​ന്ന​ത്തെ സോ​മാ​ലി​യ രൂ​പ​പ്പെ​ട്ടു. 1969-1991 വ​രെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രി​യാ​യ മു​ഹ​മ​ദ് സി​യാ​ദ് ബാ​രെ​യാ​ണ് കാ​ര്യ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. സി​യാ​ദ് ബാ​രെ​യു​ടെ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​ത്. വ​ര​ൾ​ച്ച​യും പ​ട്ടി​ണി​യും ക​ലാ​പ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​ക​ളാ​യ​പ്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ രാ​ജ്യം വി​ട്ടു. പ​ല​പ്പോ​ഴും പ​ട്ടി​ണി​യു​ടെ പ​ര്യാ​യ​മാ​യി ന​മ്മു​ടെ നാ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ​മാ​ണ​ല്ലോ ‘സോ​മാ​ലി​യ’. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​തി​ഗ​തി​ക​ൾ അ​ൽ​പം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ അ​ര​ങ്ങേ​റി​യി​രു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ വ​ർ​ഷ​ത്തി​ൽ മൂ​ന്നോ നാ​ലോ ത​വ​ണ എ​ന്ന തോ​തി​ലേ​ക്ക് ചു​രു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് റ​ഹ്മാ​ൻ പ​റ​ഞ്ഞു​ത​ന്നു. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഹോ​ട്ട​ലി​ൽ എ​ത്താ​ൻ എ​നി​ക്ക് ഒ​രു മ​ണി​ക്കൂ​ർ എ​ടു​ത്തു! ട്രാ​ഫി​ക് ബ്ലോ​ക്ക് ആ​യി​രു​ന്നി​ല്ല വി​ല്ല​ൻ; 200 മീ​റ്റ​ർ കൂ​ടു​മ്പോ​ൾ നി​ർ​ബ​ന്ധി​ത സെ​ക്യൂ​രി​റ്റി ചെ​ക്കി​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ദാ​രി​ദ്ര്യം പി​ടി​ച്ച ഒ​രു ന​ഗ​ര​മാ​യി​രു​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്, എ​ന്നാ​ൽ മൊ​ഗാ​ദി​ശു എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കാ​റു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ വീ​തി​യു​ള്ള റോ​ഡു​ക​ൾ, ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ലി​യ ഷോ​റൂ​മു​ക​ളും മാ​ളു​ക​ളും. ഏ​തൊ​രു വ​ലി​യ ന​ഗ​ര​ത്തെ​യും​പോ​ലെ തോ​ന്നി​ച്ചെ​ങ്കി​ലും ഇ​ട​ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സൈ​നി​ക​വാ​ന​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ഹോ​ട്ട​ലി​നു മു​ന്നി​ൽ ടാ​ക്‌​സി നി​ർ​ത്തി. വ​ഴി​നീ​ളെ റ​ഹ്മാ​ൻ എ​നി​ക്കു​വേ​ണ്ടി ബു​ക്ക്ചെ​യ്ത ഹോ​ട്ട​ലി​നെ​പ്പ​റ്റി​യാ​ണ് സം​സാ​രി​ച്ച​ത്. അ​ലി പ​റ​ഞ്ഞേ​ൽ​പ്പി​ച്ച​തു​കൊ​ണ്ട് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​മാ​ണ് എ​നി​ക്കാ​യി ക​ണ്ടെ​ത്തി​യ​ത്. അ​വ​രു​ടെ ബ​ന്ധു​വാ​ണ് ഉ​ട​മ​സ്ഥ​ൻ. റി​സ​പ്ഷ​നി​ൽ പോ​യി പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ കൈ ​മ​ല​ർ​ത്തി. റൂം ​ഒ​ന്നും ഒ​ഴി​വി​ല്ല. അ​ലി​യെ​യും റ​ഹ്മാ​നെ​യും വി​ശ്വ​സി​ച്ചി​റ​ങ്ങി​യ ഞാ​ൻ മ​ണ്ടി​യാ​യി. റ​ഹ്മാ​ൻ അ​വി​ടെ​നി​ന്ന് അ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​യും റി​സ​പ്ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ഉ​ച്ച​ത്തി​ൽ ചീ​ത്ത പ​റ​ഞ്ഞു. ഞാ​ൻ അ​യാ​ളെ സ​മാ​ധാ​നി​പ്പി​ച്ചു. ന​ട​ന്ന​ത് ന​ട​ന്നു. അ​ടു​ത്ത ഹോ​ട്ട​ൽ നോ​ക്കാം. മൂ​ന്നാ​ല് ഹോ​ട്ട​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണ് അ​വ​സാ​നം ഒ​രു ഹോ​ട്ട​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ലി​നു മു​ന്നി​ലു​ള്ള ഇ​രു​മ്പു​ഗേ​റ്റി​ന് ഇ​രു​പ​ത്തി​യ​ഞ്ച​ടി​യോ​ളം പൊ​ക്ക​മു​ണ്ട്. അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ ക​ന​ത്ത പ​രി​ശോ​ധ​ന​ക​ളാ​യി​രു​ന്നു. ‘‘ചാ​വേ​ർ ബോം​ബ​ർ​മാ​രു​ടെ ഇ​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ​മാ​ണ് ഹോ​ട്ട​ലു​ക​ൾ. അ​തു​കൊ​ണ്ട് എ​ല്ലാ ഹോ​ട്ട​ലി​ലും ക​ർ​ശ​ന​മാ​യ സെ​ക്യൂ​രി​റ്റി ചെ​ക്കു​ക​ൾ നി​ല​വി​ലു​ണ്ട്,’’ റ​ഹ്മാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​തി​നോ​ട​കം റ​ഹ്മാ​നു​മാ​യു​ള്ള ‘വൈ​ബ്’ അ​ത്ര ശ​രി​യാ​കി​ല്ലെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ങ്കി​ലും ഈ ​നാ​ട്ടി​ൽ ഒ​റ്റ​ക്ക് ക​റ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം അ​യാ​ളെ കൂ​ടെ​ക്കൂ​ട്ടു​ന്ന​താ​ണ​ല്ലോ എ​ന്ന് ഞാ​ൻ ക​രു​തി. എ​ന്നാ​ൽ, പി​റ്റേ​ന്ന​ത്തെ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​യാ​ൾ വ​ലി​യ താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ല. മാ​ർ​ക്ക​റ്റ് കാ​ണാ​ൻ വ​രാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​വി​ടെ നാ​റ്റ​മാ​ണെ​ന്നും ബീ​ച്ചി​ൽ പോ​കാം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ടെ തി​ര​ക്കാ​ണെ​ന്നും പ​റ​ഞ്ഞ് അ​യാ​ൾ ഒ​ഴി​ഞ്ഞു​മാ​റി. ചു​രു​ക്ക​ത്തി​ൽ, എ​ന്നെ സ​ഹാ​യി​ക്കാ​ൻ അ​യാ​ൾ​ക്ക് വ​ലി​യ മ​ന​സ്സി​ല്ല. അ​യാ​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും പ​റ​ഞ്ഞു​വി​ട്ട് ഞാ​ൻ മു​റി​യി​ലേ​ക്ക് മ​ട​ങ്ങി. അ​പ​രി​ചി​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ നാം ​ആ​രെ​യാ​ണ് വി​ശ്വ​സി​ക്കേ​ണ്ട​ത്? സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ പൊ​ള്ള​ത്ത​രം തി​രി​ച്ച​റി​യു​മ്പോ​ൾ തോ​ന്നു​ന്ന ആ ​ഒ​റ്റ​പ്പെ​ട​ൽ വ​ലു​താ​ണ്. പ​ക്ഷേ, അ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളാ​ണ​ല്ലോ ഒ​രു സ​ഞ്ചാ​രി​യെ യ​ഥാ​ർ​ഥ​ത്തി​ൽ പ​രു​വ​പ്പെ​ടു​ത്തു​ന്ന​ത്. മൊ​ഗാ​ദി​ശു കടപ്പുറത്ത് മുക്കുവൻമാർക്ക് ചായയും പലഹാരങ്ങളും വിൽപന നടത്തുന്ന സ്ത്രീ കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ യൂ​നി​സെ​ഫി​ലെ അ​ബ്ദി എ​ന്നെ കാ​ണാ​ൻ ഹോ​ട്ട​ലി​ൽ വ​ന്നു. കു​ശ​ലാ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ചോ​ദി​ച്ചു, ‘‘എ​ന്താ​ണ് ര​ണ്ടു​ദി​വ​സ​ത്തെ നി​ങ്ങ​ളു​ടെ പ​രി​പാ​ടി?’’ ‘‘ഒ​രു നി​ശ്ച​യ​വു​മി​ല്ല. ഒ​റ്റ​ക്ക് പു​റ​ത്തേ​ക്ക് പോ​കാ​ൻ ഭ​യം തോ​ന്നു​ന്നു,’’ എ​ന്ന് ഞാ​ൻ സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി ന​ൽ​കി. ‘‘മു​റി​യി​ലി​രി​ക്കാ​നാ​ണോ ഇ​ത്ര ക​ഷ്ട​പ്പെ​ട്ട് ഇ​വി​ടെ വ​രെ വ​ന്ന​ത്? വേ​ഗം റെ​ഡി​യാ​കൂ. ന​മു​ക്ക് ബീ​ച്ചി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്കു പോ​കാം,’’ അ​ബ്ദി നി​ർ​ബ​ന്ധി​ച്ചു. പൊ​തു​വെ യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ രാ​ത്രി ക​റ​ങ്ങാ​ൻ പോ​കാ​റി​ല്ലെ​ങ്കി​ലും സോ​മാ​ലി​യ​യി​ൽ എ​നി​ക്ക് ആ​കെ ര​ണ്ടു ദി​വ​സ​മാ​ണു​ള്ള​ത്. അ​ബ്ദി​ക്ക് പി​റ്റേ​ദി​വ​സം ജോ​ലി​യു​ള്ള​തു​കൊ​ണ്ട് പ​ക​ൽ എ​ന്റെ​യൊ​പ്പം വ​രാ​ൻ സാ​ധി​ക്കി​ല്ല. കി​ട്ടി​യ അ​വ​സ​രം ക​ള​യ​ണ്ട എ​ന്ന് ക​രു​തി ഞാ​ൻ ര​ണ്ടും ക​ൽ​പി​ച്ച് അ​ബ്ദി​ക്കൊ​പ്പം ഇ​റ​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്ത് അ​ലി കാ​റു​മാ​യി എ​ത്തി. ആ​ദ്യം അ​വ​രു​ടെ ത​ന​തു ഭ​ക്ഷ​ണം കി​ട്ടു​ന്ന ഒ​രു ചെ​റി​യ ക​ട​യി​ലേ​ക്കാ​ണ് പോ​യ​ത്. അ​വി​ടെ ‘കം​ബൂ​ലോ’ രു​ചി​ച്ചു. ചോ​റും വ​ൻ​പ​യ​റും ഒ​ന്നി​ച്ചു വേ​വി​ച്ചു വ​റ്റി​ച്ചെ​ടു​ക്കു​ന്ന വി​ഭ​വ​മാ​ണി​ത്. അ​തി​ന്റെ പു​റ​ത്ത് ന​ല്ലെ​ണ്ണ ഒ​ഴി​ച്ചാ​ണ് വി​ള​മ്പി​യ​ത്. ക​ട്ട​ൻ​ചാ​യ​യും റോ​ബ​സ്റ്റ പ​ഴ​വും ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ഫ്രീ​യാ​യി ല​ഭി​ക്കും. ബി​ൽ കൊ​ടു​ക്കാ​ൻ നേ​രം ഡോ​ള​റാ​ണ് ന​ൽ​കി​യ​ത്. തി​രി​കെ കി​ട്ടി​യ സോ​മാ​ലി​യ​ൻ ഷി​ല്ലി​ങ് നോ​ട്ടു​ക​ൾ ക​ണ്ട​പ്പോ​ൾ എ​നി​ക്ക് സ​ഹ​താ​പം തോ​ന്നി; അ​വ അ​ത്ര​ത്തോ​ളം ദ്ര​വി​ച്ചി​രു​ന്നു! ‘‘മു​പ്പ​തു​കൊ​ല്ലം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നോ​ട്ട് അ​ടി​ച്ച​ത്. എ​വി​ടെ പോ​യാ​ലും ഇ​തേ കി​ട്ടു​ക​യു​ള്ളൂ. ഇ​വി​ടെ എ​ല്ലാ​വ​രും പേ​മെ​ന്റ് ഡി​ജി​റ്റ​ൽ ആ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്,’’ അ​ബ്ദി വി​ശ​ദീ​ക​രി​ച്ചു. ശേ​ഷം സം​ഗീ​ത​പ​രി​പാ​ടി ന​ട​ക്കു​ന്ന എ​ലൈ​റ്റ് ഹോ​ട്ട​ലി​ലേ​ക്ക് പോ​യി. രാ​ത്രി​യി​ൽ റോ​ഡ് സൈ​ഡി​ൽ ക​സേ​ര​യി​ലി​രു​ന്ന് ബെ​ഞ്ചി​ൽ നി​ര​ത്തി​യ പാ​ൽ​ക്ക​വ​റു​ക​ൾ വി​ൽ​ക്കു​ന്ന സ്ത്രീ​ക​ളെ അ​വി​ടെ ക​ണ്ടു. വ​ഴി​നീ​ളെ ചെ​ക്കി​ങ് ഉ​ണ്ടാ​യി​രു​ന്നു. കാ​റി​ന്റെ ലൈ​റ്റ് ഓ​ൺ ചെ​യ്യു​ക, ഓ​ഫ് ചെ​യ്യു​ക, ഓ​രോ ഡോ​റും തു​റ​ന്ന​ട​ക്കു​ക തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ചെ​യ്യി​പ്പി​ച്ചു. കാ​ർ ബോം​ബ് ആ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​മ​ത്രെ! ആ ​ചി​ന്ത ഉ​ള്ളി​ൽ ഒ​രു ഭ​യം നി​റ​ച്ചു. ബീ​ച്ചി​നെ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് ഹോ​ട്ട​ൽ. അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ഹോ​ട്ട​ലി​ന്റെ അ​ഞ്ച് സെ​ക്യൂ​രി​റ്റി പോ​യ​ന്റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​ന്നു. ലി​ഫ്റ്റി​ൽ ക​യ​റാ​ൻ നേ​ര​വും അ​വ​ർ ഞ​ങ്ങ​ളെ വി​ട്ടി​ല്ല. മൂ​ന്നാം നി​ല​യി​ലെ വ​ലി​യ തു​റ​സ്സാ​യ സ്ഥ​ല​ത്താ​യി​രു​ന്നു പ​രി​പാ​ടി. സ്ത്രീ​ക​ൾ ക​ല്ലു​ക​ൾ പി​ടി​പ്പി​ച്ച വി​ല​കൂ​ടി​യ പ​ർ​ദ​ക​ള​ണി​ഞ്ഞ് കാ​ണി​ക​ളാ​യി ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ‘‘ക​ടു​ത്ത അ​ര​ക്ഷി​താ​വ​സ്ഥ​ക്കി​ട​യി​ലും ഞ​ങ്ങ​ൾ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. മ​ര​ണ​ത്തെ ഭ​യ​ന്ന് വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ. ക​വി​ക​ളു​ടെ രാ​ഷ്ട്ര​മാ​യാ​ണ് സോ​മാ​ലി​യ അ​റി​യ​പ്പെ​ടു​ന്ന​ത്. സോ​മാ​ലി​യ​യു​ടെ സ​മ്പ​ന്ന​മാ​യ വാ​മൊ​ഴി സം​സ്‌​കാ​രം ക​വി​ത​യെ എ​ക്കാ​ല​വും പ​രി​പോ​ഷി​പ്പി​ച്ചു,’’ അ​ബ്ദി അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. ആ​ണു​ങ്ങ​ൾ ഗാ​യ​ക​നൊ​പ്പം കൈ​ക​ളും ശ​രീ​ര​വും പ​തി​യെ ച​ലി​പ്പി​ച്ച് നൃ​ത്തം​ചെ​യ്യു​ന്ന​ത് കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഇ​ട​ക്കു​വെ​ച്ച് സ്യൂ​ട്ട് അ​ണി​ഞ്ഞ ഒ​രാ​ൾ ക​ട​ന്നു​വ​ന്നു. അ​ദ്ദേ​ഹം സോ​മാ​ലി​യ​യി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണെ​ന്നും അ​തി​നാ​ൽ പ​രി​പാ​ടി റെ​ക്കോ​ഡ് ചെ​യ്യ​രു​തെ​ന്നും അ​ബ്ദി എ​ന്റെ ചെ​വി​യി​ൽ ര​ഹ​സ്യ​മാ​യി പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ അ​ബ്ദി ഗാ​യ​ക​നോ​ട് ഞാ​ൻ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു. അ​തോ​ടെ അ​ദ്ദേ​ഹം ഓ​ർ​മ​യി​ൽ​നി​ന്ന് പ​ഴ​യ ബോ​ളി​വു​ഡ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കാ​ൻ തു​ട​ങ്ങി. ‘‘മേ​രി സ​പ്നോം കി ​റാ​ണി...’’, ‘‘ദി​ൽ ചാ​ഹ്താ ഹേ​യ്...’’ തു​ട​ങ്ങി​യ പാ​ട്ടു​ക​ൾ സോ​മാ​ലി​യ​യു​ടെ മ​ണ്ണി​ൽ കേ​ട്ട​പ്പോ​ൾ ഞാ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. ആ​ഫ്രി​ക്ക​ക്കാ​ർ ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ എ​ത്ര വ​ലി​യ ആ​രാ​ധ​ക​രാ​ണെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ൽ​കൂ​ടി തി​രി​ച്ച​റി​ഞ്ഞു. പ​ത്ത​ര​യോ​ടെ അ​ത്താ​ഴം ക​ഴി​ഞ്ഞ് ആ ​പാ​ട്ടു​ക​ളു​ടെ ഈ​ണം മ​ന​സ്സി​ലേ​റ്റി​ക്കൊ​ണ്ട് ഞ​ങ്ങ​ൾ പി​രി​ഞ്ഞു. ഹോ​ട്ട​ലി​ൽ​നി​ന്ന് ചെ​റി​യൊ​രു ഇ​ട​നാ​ഴി​യി​ൽ​ക്കൂ​ടി ന​ട​ന്നു ഞ​ങ്ങ​ൾ ബീ​ച്ചി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​ട​നാ​ഴി​യു​ടെ അ​റ്റ​ത്ത് അ​ഞ്ചാ​റു സെ​ക്യൂ​രി​റ്റി​ക്കാ​ർ കാ​വ​ൽ നി​ൽ​പു​ണ്ടാ​യി​രു​ന്നു. ​ബീ​ച്ചി​ൽ​നി​ന്ന് ആ​ർ​ക്കും ഈ ​ക​വാ​ട​ത്തി​ലൂ​ടെ ഹോ​ട്ട​ലി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. സോ​മാ​ലി​യ​ക്ക് ഏ​ക​ദേ​ശം മൂ​വാ​യി​രം കി​ലോ​മീ​റ്റ​ർ ക​ട​ൽ​തീ​ര​മു​ണ്ട്. പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ പെ​രു​കു​ന്ന​ത്. മൊ​ഗാ​ദി​ശു പട്ടണം,പഴയ പട്ടണത്തിലെ തെരുവിലൂടെ നടക്കുന്ന സ്ത്രീകൾ ‘‘ഈ ​ബീ​ച്ച് ബോം​ബി​ങ്ങി​ന്റെ സ്ഥി​രം സ്ഥ​ല​മാ​ണ്.’’ അ​ബ്ദി​യു​ടെ വാ​ക്കു​ക​ൾ എ​ന്നി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി. എ​ന്നാ​ൽ, ബീ​ച്ചി​ൽ ധാ​രാ​ളം സാ​ധാ​ര​ണ​ക്കാ​ർ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. പ​ർ​ദ​യ​ണി​ഞ്ഞ സ്ത്രീ​ക​ളും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ‘‘ഇ​വി​ടെ ബോം​ബി​ങ്ങും വെ​ടി​വെ​പ്പു​മൊ​ക്കെ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നി​രി​ക്ക​ട്ടെ, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​വി​ടം വൃ​ത്തി​യാ​ക്കു​ക​യും ആ​ളു​ക​ൾ അ​വ​രു​ടെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യും. ബോം​ബും ഗ്ര​നേ​ഡും കാ​ണി​ച്ച് തീ​വ്ര​വാ​ദി​ക​ൾ​ക്ക് ഞ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല. ഞ​ങ്ങ​ൾ രാ​ജ്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടേ​യി​രി​ക്കും.’’ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പ​ർ​ദ ധ​രി​ച്ച കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ‘‘നി​ങ്ങ​ൾ​ക്ക​റി​യു​മോ... ഇ​വി​ടെ ക​ല്യാ​ണ​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​യം എ​ന്നൊ​ന്നി​ല്ല. ശൈ​ശ​വ വി​വാ​ഹം സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. മി​ക്ക​വാ​റും ആ ​പെ​ൺ​കു​ട്ടി​ക​ൾ ആ ​നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ന്റെ ഭാ​ര്യ​മാ​രാ​യി​രി​ക്കും. സ​ർ​ക്കാ​ർ സ്ഥി​ര​പ്പെ​ട്ടാ​ല​ല്ലേ നി​യ​മ നി​ർ​മാ​ണം സാ​ധ്യ​മാ​കൂ.’’ ബീ​ച്ചി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രു ഗേ​റ്റ് മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ എ​ല്ലാം സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. സോ​മാ​ലി ക​ട​ൽ​വ​ഴി​യാ​ണ് തീ​വ്ര​വാ​ദി​ക​ൾ മൊ​ഗാ​ദി​ശു​വി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ദൂ​രെ എ​വി​ടെ​യോ വെ​ടി​യു​തി​ർ​ക്കു​ന്ന ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​മാ​യി​രു​ന്നു. അ​ബ്ദി​ക്ക് ഒ​മ്പ​തു​മ​ണി​ക്ക് ജോ​ലി​ക്ക് പോ​ക​ണ​മെ​ന്ന​തി​നാ​ൽ രാ​വി​ലെ ആ​റ​ര​ക്ക് ‘ബ​ജാ​ജ’​യു​മാ​യി ഹോ​ട്ട​ലി​ൽ എ​ന്നെ കൂ​ട്ടാ​ൻ വ​ന്നു. ഓ​ട്ടോ​റി​ക്ഷ​യെ സോ​മാ​ലി​യ​ക്കാ​ർ വി​ളി​ക്കു​ന്ന​ത് ബ​ജാ​ജ എ​ന്നാ​ണ്. അ​തെ... ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ബ​ജാ​ജ് ഓ​ട്ടോ​ക​ളാ​ണ് നി​ര​ത്തു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യി. സോ​മാ​ലി​ലാ​ൻ​ഡി​ൽ​നി​ന്ന് പോ​രാ​ൻ​നേ​രം ഷാ​ദി​യ ത​ന്ന പ​ഴ​യ പ​ർ​ദ​യും ക​ണ്ണ് മ​റ​ക്കാ​നു​ള്ള നി​കാ​ബും ഞാ​ൻ അ​ണി​ഞ്ഞി​രു​ന്നു. വി​ദേ​ശി​ക​ളെ മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി തീ​വ്ര​വാ​ദി​ക​ൾ പി​ടി​ച്ചു​കൊ​ണ്ടു പോ​കാ​റു​ണ്ടെ​ന്ന​തി​നാ​ൽ പ​ർ​ദ എ​നി​ക്ക് ഒ​രു സു​ര​ക്ഷാ​ക​വ​ച​മാ​യി​രു​ന്നു. പോ​കു​ന്ന​വ​ഴി​ക്ക് ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റാ​ൻ ഞ​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. രാ​ത്രി പ​ന്ത്ര​ണ്ടു മു​ത​ൽ രാ​വി​ലെ ഏ​ഴു മ​ണി​വ​രെ റോ​ഡു​ക​ൾ അ​ട​ച്ചി​ടും. ഓ​ട്ടോ ഡ്രൈ​വ​ർ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​യാ​ൾ സൈ​നി​ക​ർ കേ​ൾ​ക്കാ​തെ അ​വ​രെ ചീ​ത്ത വി​ളി​ച്ചു. സൈ​നി​ക​ർ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന​തു​കൊ​ണ്ട് പൊ​തു​വെ എ​ല്ലാ​വ​ർ​ക്കും അ​വ​രോ​ടു ദേ​ഷ്യ​മാ​ണെ​ന്നു അ​ബ്ദി പ​റ​ഞ്ഞു. ഞ​ങ്ങ​ൾ ആ​ദ്യം പോ​യ​ത് ലീ​ഡോ ബീ​ച്ചി​ലേ​ക്കാ​ണ്. ത​ലേ​ന്ന​ത്തേ​ക്കാ​ൾ തി​ര​ക്കാ​യി​രു​ന്നു ബീ​ച്ചി​ൽ. മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ പൂ​ർ​ണ​മാ​യും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ നാ​ലോ അ​ഞ്ചോ വ​ലി​യ മീ​നു​ക​ൾ. അ​ത് വാ​ങ്ങാ​ൻ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ. വി​ൽ​ക്കാ​നി​രി​ക്കു​ന്ന​തും വാ​ങ്ങാ​ൻ വ​ന്നി​ട്ടു​ള്ള​തും പു​രു​ഷ​ന്മാ​ർ മാ​ത്രം. ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചാ​ൽ മീ​ൻ റോ​ഡി​ലേ​ക്ക് എ​ത്തി​ക്കാ​ൻ മ​റ്റൊ​രു കൂ​ട്ടം ആ​ളു​ക​ൾ ത​യാ​റാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ​ക്കൂ​ടി ന​ട​ന്ന എ​ന്നെ എ​ല്ലാ​വ​രും രൂ​ക്ഷ​മാ​യി​ട്ടാ​യി​രു​ന്നു നോ​ക്കി​യ​ത്. സ്ത്രീ​ക​ളാ​രും ക​ച്ച​വ​ട​സ്ഥ​ല​ത്തേ​ക്ക് പോ​കാ​റി​ല്ല. കു​റ​ച്ചു​മാ​റി ചാ​യ​യും ക​ടി​യും വി​ൽ​ക്കു​ന്ന ചെ​റി​യ ക​ട​ക​ൾ ക​ണ്ടു. അ​വി​ടെ മാ​ത്ര​മാ​യി​രു​ന്നു സ്ത്രീ​ക​ളെ ക​ണ്ട​ത്. ക​ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ന​മ്മു​ടെ സ​മോ​സ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​റ​ങ്ങാ​ൻ​നേ​രം ബ​ജാ​ജ​യി​ൽ മീ​ൻ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു. അ​ടു​ത്തു​ള്ള പ​ഴ​യ മാ​ർ​ക്ക​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ്. മ​ത്സ്യം മു​റി​ച്ചു​വി​ൽ​ക്കു​ന്ന​ത് ഈ ​മാ​ർ​ക്ക​റ്റി​ലാ​ണ്. അ​വി​ട​ന്ന് നേ​രെ സോ​മാ​ലി​യ പോ​ർ​ട്ടി​ന്റെ അ​ടു​ത്തു​ള്ള പ​ഴ​യ ഹ​മ​ർ​വെ​യ്ൻ മീ​ൻ മാ​ർ​ക്ക​റ്റി​ൽ എ​ത്തി. ആ​യി​രം വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ക്ക​റ്റ് നി​ല​നി​ൽ​ക്കു​ന്നു എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ക​ട​ലി​നു സ​മാ​ന്ത​ര​മാ​യി പ​ണി​ത പ​ഴ​യ ഒ​റ്റ​നി​ല കെ​ട്ടി​ട​മാ​യി​രു​ന്നു മാ​ർ​ക്ക​റ്റ്. അ​ബ്ദി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ ഒ​മ​റി​നെ തേ​ടി​പ്പി​ടി​ച്ചു. ഒ​മ​ർ ഞ​ങ്ങ​ളെ മാ​ർ​ക്ക​റ്റ് മൊ​ത്തം ചു​റ്റി​ന​ട​ന്നു കാ​ണി​ച്ചു. ചൂ​ര​യും നെ​യ്മീ​നും തി​ര​ണ്ടി​യും സ്രാ​വു​മെ​ല്ലാം വി​ൽ​പ​ന​ക്കു വെ​ച്ചി​രു​ന്നു. അ​ദ്ദേ​ഹം കൂ​ടെ​യു​ള്ള​തു​കൊ​ണ്ട് ഫോ​ട്ടോ എ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രു​ന്നു. വ​ലി​യ ക​ട​ലാ​മ​ക​ളെ മു​റി​ച്ചു വെ​ച്ചി​രു​ന്ന​ത് കാ​ണി​ച്ചു. ചെ​റി​യ കു​പ്പി​ക​ളി​ൽ ഓ​റ​ഞ്ച് നി​റ​ത്തി​ലെ ദ്രാ​വ​കം വി​ൽ​പ​ന​ക്ക് വെ​ച്ചി​രു​ന്ന​ത് ആ​മ​യു​ടെ കൊ​ഴു​പ്പി​ൽ​നി​ന്നു​ള്ള എ​ണ്ണ​യാ​ണെ​ന്ന് ഒ​മ​ർ പ​റ​ഞ്ഞു. പു​രു​ഷ​ന്റെ ഉ​ത്തേ​ജ​ന​ത്തി​ന് ആ ​എ​ണ്ണ ന​ല്ല​താ​ണ​ത്രേ. അ​വി​ട​ന്ന് വ​രു​ന്ന​വ​ഴി​ക്ക് ചെ​റി​യ ചി​ല സ്മാ​ര​ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാം​ത​ന്നെ അ​വി​ടെ ന​ട​ന്ന ബോം​ബി​ങ്ങി​ൽ പൊ​ലി​ഞ്ഞ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. മ​റ്റൊ​രു​കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത് ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളും വ​ലി​യ പ​ഴ​ക്ക​മി​ല്ലാ​ത്ത​വ​യാ​യി​രു​ന്നു. ബോം​ബി​ങ്ങി​ൽ മി​ക്ക കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു. അ​തി​നു ശേ​ഷം ഉ​ണ്ടാ​ക്കി​യ​താ​ണ് പു​തി​യ​വ. സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി പൊ​രു​തി മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സ്മാ​ര​കം. അ​ബ്ദി എ​നി​ക്ക് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഒ​രു കെ​ട്ടി​ടം കാ​ണി​ച്ചു​ത​ന്നു. അ​താ​യി​രു​ന്നു അ​വ​രു​ടെ പ​ഴ​യ പാ​ർ​ല​മെ​ന്റ്. ബോം​ബി​ങ്ങി​ൽ പാ​ടെ ന​ശി​ച്ച കെ​ട്ടി​ടം ഒ​രു ഭൂ​ത​ത്താ​ൻ കോ​ട്ട​പോ​ലെ തോ​ന്നി​ച്ചു. തി​രി​ച്ചു ഹോ​ട്ട​ലി​ലേ​ക്കു പോ​കാ​ൻ നേ​രം ക​ര​ള​ലി​യി​ക്കു​ന്ന ഒ​രു കാ​ഴ്ച ക​ണ്ടു. പാ​ന്റും ഷ​ർ​ട്ടു​മൊ​ക്കെ​യി​ട്ട ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ റോ​ഡി​ൽ കി​ട​ന്നു​പി​ട​യു​ന്നു. ഞ​ങ്ങ​ളു​ടെ ഓ​ട്ടോ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​യാ​ളു​ടെ ത​ല​യി​ൽ വെ​ടി​യു​ണ്ട​യേ​റ്റ പാ​ട് ക​ണ്ട​ത്. അ​തി​ൽ​നി​ന്ന് ര​ക്തം ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടു മൂ​ന്നു പ​ട്ടാ​ള​ക്കാ​ർ അ​ങ്ങോ​ട്ടേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ക​ണ്ടു. ‘‘സൈ​നി​ക​ർ​ക്ക് സം​ശ​യം തോ​ന്നു​ന്ന ആ​രെ​യും വെ​ടി വെ​ക്കാം. വ​ല്ലാ​ത്ത ദു​രി​ത​മാ​ണ്’’ അ​ബ്ദി മു​റു​മു​റു​ത്തു. എ​ന്റെ ഹൃ​ദ​യം നു​റു​ങ്ങി. റോ​ഡി​ൽ​ക്കൂ​ടി ന​ട​ന്നു​പോ​കു​മ്പോ​ൾ വെ​ടി​യേ​റ്റ് മ​രി​ക്കാ​മെ​ന്ന സ്ഥി​തി ആ​ശ​ങ്ക​ജ​ന​കം​ത​ന്നെ. യാത്രക്കിടെ കണ്ടുമുട്ടിയ അബ്ദി, അലി തുടങ്ങിയവർക്കൊപ്പം ലേഖിക,മൊ​ഗാ​ദി​ശു മാർക്കറ്റിൽനിന്നുള്ള കാഴ്ച അ​ബ്ദി​ക്ക് ജോ​ലി​ക്കു പോ​കാ​ൻ സ​മ​യ​മാ​യ​തു​കൊ​ണ്ട് എ​ന്നെ തി​രി​കെ ഹോ​ട്ട​ലി​ൽ വി​ട്ടു. ഞാ​ൻ പ​ർ​ദ ധ​രി​ച്ചു പ​ക​ൽ മു​ഴു​വ​ൻ തെ​രു​വു​ക​ളി​ൽ​ക്കൂ​ടി ന​ട​ന്നു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ​തി​നാ​ലാ​ക​ണം ക​ടു​ത്ത ദാ​രി​ദ്ര്യം എ​വി​ടെ​യും ക​ണ്ടി​ല്ല. ക​രു​ണ​യി​ല്ലാ​ത്ത തീ​വ്ര​വാ​ദി​ക​ളും സൈ​നി​ക​രും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളി​ൽ ത​ള​രാ​തെ ചെ​റു​തെ​ങ്കി​ലും സു​ന്ദ​ര​മാ​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ന്ന ജ​ന​ങ്ങ​ളെ​യാ​യി​രു​ന്നു ആ ​തെ​രു​വു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ ക​യ​റി. സ്ത്രീ​ക​ൾ ആ​രു​മി​ല്ലാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഹോ​ട്ട​ലി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ല. എ​ല്ലാ​വ​രും എ​ന്നെ തു​റി​ച്ചു​നോ​ക്കു​ന്ന​തു ക​ണ്ട്, ഉ​ട​മ എ​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ചെ​റി​യ മു​റി​യി​ൽ പ്ര​ത്യേ​കം ഇ​രു​ത്തി. ഭ​ക്ഷ​ണം ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ൾ റോ​ഡ് സൈ​ഡി​ൽ ‘ചാ​ത്’ വി​ൽ​ക്കു​ന്ന​ത് ക​ണ്ടു. സോ​മാ​ലി​യ​യി​ൽ മ​ദ്യ​ത്തി​നും പു​ക​വ​ലി​ക്കും നി​രോ​ധ​ന​മു​ണ്ട്. ആ​കെ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത് ചെ​റി​യ ഉ​ത്തേ​ജ​ക​സ്വ​ഭാ​വ​മു​ള്ള ചാ​ത് ഇ​ല​യാ​ണ്. ഉ​ച്ച​യൂ​ണ് ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ ഇ​തും ച​വ​ച്ചി​രി​ക്കും. ഠഠഠ തി​രി​കെ ഹോ​ട്ട​ലി​ലേ​ക്ക് ന​ട​ക്കു​മ്പോ​ൾ വ​ലി​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ന്നും അ​ര​ങ്ങേ​റാ​ത്ത​തി​ൽ ഞാ​ൻ സ​മാ​ധാ​നി​ച്ചു. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും വില ശരിക്കും മനസ്സിലായ നിമിഷങ്ങൾ! പിറ്റേന്ന് രാവിലെ അബ്ദി എന്നെ എയർപോർട്ടിൽ കൊണ്ടാക്കി. വിമാനം പറന്നുയർന്നപ്പോൾ വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്യോപ്യയിലെയും സോമാലിയയിലെയും ഈ യാത്രകള്‍. എന്തിനാണ് സുഖദമായ കാഴ്ചകള്‍വിട്ട് സഞ്ചാരത്തിന്റെ ഒടുവില്‍ ഈ അപായഭൂമികളിലൂടെ ഞാന്‍ ഏകയായി സഞ്ചരിച്ചത്? എനിക്കറിയില്ല. പക്ഷെ ഈ യാത്ര നല്‍കിയ ഭീതിദമായ ജീവിതസന്ദര്‍ഭങ്ങള്‍ എന്‍റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. മരണം ഏതു നിമിഷവും സംഭവിക്കാവുന്ന ജീവിതം സാധാരണത്തത്തോടെ അനുഭവിക്കുന്ന ഈ മനുഷ്യരെ ഞാന്‍ കാണാതിരുന്നെങ്കില്‍ അതായിരുന്നേനെ വലിയ നഷ്ടം എന്നെനിക്കു അപ്പോള്‍ തോന്നി. മറിയ റില്‍ക്കെയുടെ (Maria Rilke) ‘Go to the Limits of Your Longing’ എന്നൊരു കവിതയുണ്ട്. അതിലെ വരികള്‍ ഞാന്‍ ഓര്‍ത്തു: ‘‘Let everything happen to you: beauty and terror. Just keep going. No feeling is final.’’ സത്യവും ശിവവും സുന്ദരവും ഭീകരവും ആയതെല്ലാം സംഭവിക്കട്ടെ. നാം പോയ്ക്കൊണ്ടേ ഇരിക്കുക. ഒരു വൈകാരിക മുഹൂര്‍ത്തവും അന്തിമമല്ല. ഒരു യാത്രയും പൂർണവുമല്ല. അപകടം പതിയിരിക്കുന്ന സാഹചര്യങ്ങള്‍ കടന്ന് സുരക്ഷിതമായി നാട്ടിലേക്ക് തിരിക്കാൻ പറ്റിയതിൽ ആശ്വസിച്ചുകൊണ്ട് ഞാൻ സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ചു. (അ​വ​സാ​നി​ച്ചു)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!