കുവൈത്ത് സിറ്റി: ഹജ്ജ് തീർത്ഥാടനത്തിന് തയാറെടുക്കുന്ന വിശ്വാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സമഗ്ര ഹെൽത്ത് പാക്കേജുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് . ദീർഘദൂര യാത്രയും വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളും കണക്കിലെടുത്ത് തീർത്ഥാടകർക്ക് ഹജ്ജ് യാത്രക്ക് മുമ്പ് ആരോഗ്യനില സമഗ്രമായി വിലയിരുത്താൻ കഴിയുന്ന തരത്തിലാണ് പാക്കേജ്. പാക്കേജിൽ സി.ബി.സി, ഇ.എസ്.ആർ, എച്ച്.ബി.എ1-സി, ഫാസ്റ്റിംഗ്/റാൻഡം ബ്ലഡ് ഷുഗർ, വൃക്ക പ്രവർത്തന പരിശോധന, കരൾ പ്രവർത്തന പരിശോധന എന്നിവ ഉൾപ്പെടുന്നു. ചെസ്റ്റ് എക്‌സ്-റേ, ഇ.സി.ജി പരിശോധനകളും ജനറൽ പ്രാക്ടീഷണറുടെ വിശദമായ കൺസൽട്ടേഷനും പാക്കേജിന്റെ ഭാഗമാണ്. മെട്രോയുടെ എല്ലാ ശാഖകളിലും ഈ പാക്കേജ് ലഭ്യമാണ്. ഹജ്ജ് യാത്രക്കിടെ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സയും മുൻകരുതലുകളും സ്വീകരിക്കാൻ ഈ പാക്കേജ് സഹായകരമാകുമെന്നും, ആരോഗ്യപരമായും ആത്മീയമായും സുരക്ഷിതമായ ഹജ്ജ് യാത്രക്ക് പിന്തുണ നൽകുന്ന ഈ സംരംഭം സമൂഹത്തോടുള്ള മെട്രോയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മാനേജ്‌മന്റ് അറിയിച്ചു. സമൂഹാരോഗ്യ സംരക്ഷണത്തിനും പ്രതിരോധാരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മെട്രോ സ്വീകരിച്ചിരിക്കുന്ന ഈ നടപടി ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് മെട്രോയുടെ ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഹജ്ജ് തീർത്ഥാടകർക്ക് സമഗ്ര ഹെൽത്ത് പാക്കേജുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്
M
MadhyamamSource Link
about 2 months ago