Posted On date_range 21 April 2026 4:57 PM IST Updated On date_range 21 April 2026 4:57 PM IST ഹജ്ജ് യാത്രയയപ്പ് നൽകി text_fields bookmark_border ദോഹ: ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന കിംസ് ഖത്തർ മുൻ പ്രസിഡന്റ് താഹാ വലിയവീട്ടിലിനും കുടുംബത്തിനും കിംസ് ഖത്തർ യാത്രയയപ്പ് നൽകി. റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ഹജ്ജിന്റെ പ്രാധാന്യവും ഹജ്ജ് അനുഭവങ്ങളും എസ്.എ. സൈഫുദ്ദീൻ വിശദീകരിച്ചു. അനസ് മൈതീൻ, നിസാമുദ്ദീൻ, സുഹൈൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഹീർ അബ്ദുൽ കരീം സ്വാഗതവും ഹബീബ് ഈരാറ്റുപേട്ട നന്ദിയും പറഞ്ഞു. താഹാ വലിയവീട്ടിൽ മറുപടി പ്രസംഗം നടത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Hajj farewell given
