മസ്കത്ത്: യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന ബുറൈമിയിലെ ഹദഫ് ചെക്ക്പോസ്റ്റിൽ വൻ പുകയില ഉൽപന്നങ്ങളുടെ കടത്ത് ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു. വാഹന പരിശോധനക്കിടെ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ ഏകദേശം 95.88 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കാറിന്റെ വിവിധ ഭാഗങ്ങളിലായി പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഉൽപന്നങ്ങൾ. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി ഒമാൻ കസ്റ്റംസ് അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഹദഫ് അതിർത്തിയിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി
M
MadhyamamSource Link
about 1 month ago