ഹഫർ അൽ ബാത്തീൻ: കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹഫർ അൽ ബാത്തീനിൽ കെ.എം.സി.സിയും ഒ.ഐ.സി.സിയും സംയുക്തമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രവാസി പ്രവർത്തകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് ആവേശത്തിന് പുതിയ ഉണർവ് നൽകി. ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഹഫർ കെ.എം.സി.സി രക്ഷാധികാരി അബ്ദുള്ള പരിയാരം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് നേതാക്കളായ സലീം കീരിക്കാട്, ഇക്ബാൽ ആലപ്പുഴ, കെ.എം.സി.സി ചെയർമാൻ സലാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിെൻറ ഐക്യവും കൂട്ടായ പ്രവർത്തനവും വോട്ടെടുപ്പിൽ നിർണായകമാകുമെന്ന് അഭിപ്രായപ്പെട്ട യോഗം, കേരളത്തിലെ ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കാനും പ്രവർത്തകർക്ക് നിർദേശം നൽകി. സൈഫുദ്ദീൻ പള്ളിമുക്ക്, വി. മൊയ്തു, റാഫി പരുതൂർ, സിദ്ദീഖ് ഖൈസൂമ, ഷബ്‌നാസ് കണ്ണൂർ, ജിതേഷ് തെരുവത്ത്, സൈഫുദ്ദീൻ, ജോമോൻ ജോസഫ്, സാദിഖ്, സമദ് കരുനാഗപ്പള്ളി, അയൂബ് കൊടുവള്ളി, റിജിൽ, കലാം, ഷാനവാസ് മതിലകം എന്നിവർ കൺവെൻഷന് നേതൃത്വം നൽകി. കെ.എം.സി.സി സെക്രട്ടറി ഫൈസൽ മാഷ് സ്വാഗതവും ഹംസ പേരാമ്പ്ര നന്ദിയും പറഞ്ഞു.

ഹഫർ അൽ ബാത്തീനിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
M
MadhyamamSource Link
about 1 month ago