Posted On date_range 14 March 2026 12:19 PM IST Updated On date_range 14 March 2026 12:19 PM IST ഹാഫ് പേ ബാക് ഓഫറുമായി സണ്ണക്സ് text_fields bookmark_border മസ്കത്ത്: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ അന്നപൂർണ അപ്പാരൽസ് ലിമിറ്റഡിന്‍റെ ഫാഷൻ ബ്രാൻഡായ സണ്ണക്സ് ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് ഒമാനിൽ ‘ഹാഫ് പേ ബാക്’ പ്രമോഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 26 മുതൽ ആരംഭിച്ച പ്രമോഷൻ മാർച്ച് 22 വരെ നീണ്ടു നിൽക്കും. പ്രമോഷൻ കാലയളവിൽ 20 ഒമാനി റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് 10 റിയാൽ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും. ഷോപ്പിങ് നടത്തുന്ന അന്നു തന്നെ വൗച്ചർ റഡീം ചെയ്യാനാവും. മാർച്ച് 22 വരെ ഒമാനിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്. ഏത് കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് സണ്ണക്സിന്‍റെ ജീൻസ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ രൂപകൽപന. മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമാണ് കമ്പനി ഉറപ്പുനൽകുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sunax with half payback offer
