ഹുർമുസിലെ ഇറാന്‍റെ ഇടപെടൽ: അന്താരാഷ്ട്ര സംയുക്ത പ്രസ്താവനയിൽ ബഹ്‌റൈനും പങ്കുചേർന്നു

ഹുർമുസിലെ ഇറാന്‍റെ ഇടപെടൽ: അന്താരാഷ്ട്ര സംയുക്ത പ്രസ്താവനയിൽ ബഹ്‌റൈനും പങ്കുചേർന്നു

M
MadhyamamSource Link
മനാമ: ഹുർമുസ് ഇടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര സംയുക്ത പ്രസ്താവനയിൽ ബഹ്‌റൈനും ഒപ്പുവെച്ചു. യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ബഹ്‌റൈനും നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ നിരായുധരായ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും എണ്ണ-വാതക പ്ലാന്റുകൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള പ്രത്യാക്രമണങ്ങളെയും പ്രസ്താവന ശക്തമായി അപലപിച്ചു. സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്‍റെ മൗലിക തത്വമാണെന്നും ഓർമ്മിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹുർമുസിലെ ഇറാന്‍റെ ഇടപെടൽ: അന്താരാഷ്ട്ര സംയുക്ത പ്രസ്താവനയി… | Boolokam