ദോഹ: സംഘർഷ സാഹചര്യത്തിൽ നിർത്തിവെച്ച പരിപാടികൾക്ക് ഭാഗികമായി അനുമതി നൽകി ഖത്തർ ടൂറിസം. ഹോട്ടലുകൾക്കും ടൂറിസം കേന്ദ്രങ്ങൾക്കും സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് വിനോദപരിപാടികൾ നടത്താൻ അടച്ചിട്ട ഹാളുകളിൽ അനുമതി നൽകിയിട്ടുണ്ടെന്ന് ഖത്തർ ടൂറിസം പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും എല്ലാ സുരക്ഷാ നടപടികളും കർശനമായി നടപ്പാക്കുകയും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതൽ ഹോട്ടലുകളിലെയും ടൂറിസം സ്ഥാപനങ്ങളിലെയും പൊതുപരിപാടികളും ഒത്തുചേരലുകളും വിനോദ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഹോട്ടൽ, ടൂറിസം ഇൻഡോർ പരിപാടികൾക്ക് അനുമതി
M
MadhyamamSource Link
about 2 months ago