ഹഫർ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അഹ്ലൻ റമദാൻ’ എന്ന പേരിൽ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹുജൈലാൻ മസ്ജിദിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വിബിൻ മറ്റം അധ്യക്ഷത വഹിച്ചു. ജാലിയാത്ത് മേധാവി മൻസൂർ അൽ ഷമ്മരി സംഗമം ഉദ്ഘാടനം ചെയ്തു. ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ മുബാറക് മദീനി ചടങ്ങിൽ റമദാൻ സന്ദേശം നൽകി. ആയിരത്തോളം പ്രവാസികൾ അണിനിരന്ന ഈ ഇഫ്താർ സംഗമത്തിൽ ഹഫർ അൽ ബാത്തിനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സൈഫുദ്ദീൻ പള്ളിമുക്ക്, കൺവീനർ അബ്ദുൽ സമദ്, ട്രഷറര്‍ റാഫി പരുതൂർ, ദമ്മാം പ്രവിശ്യാ സെക്രട്ടറി സലീം കീരിക്കാട്, ഷാനവാസ് മാഹീൻ, ഉസ്മാൻ പള്ളങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി ‘അഹ്ലൻ റമദാൻ’ മെഗാ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago