‘ആയുർവേദത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു’

‘ആയുർവേദത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു’

Posted On date_range 17 April 2026 3:20 PM IST Updated On date_range 17 April 2026 3:20 PM IST text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം തിരുവനന്തപുരം: തിയറ്ററുകളിൽ പ്രദർശനം തുടരുന്ന വാഴ 2 ചിത്രത്തിലെ ഒരു രംഗത്തിനെതിരെ വിമർശനവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ). ചിത്രത്തിലെ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരൾ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയിൽ കാണിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിൽ എത്തിക്കുന്നതെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എ.എം.എ.ഐ അറിയിച്ചു. ചിത്രത്തിലെ ഈ രംഗത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആയുർവേദ ഡോക്ടർമാർ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ചിത്രത്തിലെ ഈ രംഗത്തെക്കുറിച്ച് ഉയരുന്ന വിമർശനങ്ങ​നങ്ങളിൽ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. തിയറ്ററുകളിൽനിന്ന് മികച്ച പ്രതികരണമാണ് വാഴ 2 വിന് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ട് സിനിമ 100 കോടി ക്ലബി ലെത്തി. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിലെത്തിയ മലയാള സിനിമ കൂടിയാണിത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കലക്ഷൻ കിട്ടുന്നത്. ഇപ്പോൾ രണ്ടാം ഭാഗം പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ വാഴ 3 (വാഴ വളരുന്നു) പ്രഖ്യാപിക്കപ്പെട്ടത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  AMAI to take legal action against Vazha 2 for ‘giving wrong message about Ayurveda’

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആയുർവേദത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു’ — Madhyama… | Boolokam