‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടക്കൂ’; ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ടാലി’യുമായി സഹകരിച്ച് പ്രത്യേക സൗകര്യം

‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടക്കൂ’; ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ടാലി’യുമായി സഹകരിച്ച് പ്രത്യേക സൗകര്യം

M
MadhyamamSource Link
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സഥാപനമായ ലുലു ഹൈപ്പർമാർക്കറ്റ് ‘ടാലി’യുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക സേവനം ആരംഭിച്ചു. ‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണം നൽകൂ’ എന്ന ക്യാപ്ഷനിലുള്ള സേവനം വഴി തെരഞ്ഞെടുത്ത വിഭാഗങ്ങളിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ടാലിയുടെ പേയ്‌മെന്റ് ഒപ്ഷനുകൾ ഉപയോഗപ്പെടുത്താം. ഉപഭോക്താക്കൾക്കാണ് ലുലു ഹൈപ്പർമാർക്കറ്റ് എന്നും മുൻഗണന നൽകുന്നത്. ടാലിയുമായുള്ള പങ്കാളിത്തം വഴി കൂടുതൽ വഴക്കവും എളുപ്പത്തിലുള്ള ഷോപ്പിംഗ് നടത്താനും പണം നൽകാനും ഉപഭോക്താക്കൾക്ക് കഴിയും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സൗകര്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ കെ.എസ്.ശ്രീജിത്ത് പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ആദ്യത്തെ ലോഞ്ചൗട്ട് അടയാളപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് ടാലിയുടെ സി.ഒ.ഒയും സഹസ്ഥാപകനുമായ സുലൈമാൻ അൽജാസർ പറഞ്ഞു. പ്രധാന റീട്ടെയിൽ മേഖലകളിലുടനീളം സാന്നിധ്യം വികസിപ്പിക്കുന്നതിലും ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ പേയ്‌മെന്റ് പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിലും ടാലിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും വ്യക്തമാക്കി. ഇലക്ട്രോണിക്സ് മേഖലയിൽ ആരംഭിച്ച ഓഫർ പലചരക്ക് ഉൾപ്പെടെയുള്ള കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അറിയിച്ചു. കുവൈത്തിലെ പ്രമുഖ ‘ബൈ നൗ, പേ ലേറ്റർ’ ദാതാവാണ് ടാലി. ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകളെ ലാഭരഹിത പേയ്‌മെന്റുകളായി വിഭജിക്കാനുള്ള സൗകര്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടക്കൂ’; ലുലു ഹൈപ്പർ മാർക്കറ്റിൽ… | Boolokam