‘ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളു​ടെ നഗ്നമായ ലംഘനം’

‘ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളു​ടെ നഗ്നമായ ലംഘനം’

M
MadhyamamSource Link
കുവൈത്ത് സിറ്റി: കുവൈത്ത്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾ, ജോർഡൻ എന്നിവയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണത്തെ കുവൈത്ത് അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വ്യക്തമാക്കി. ജി.സി.സിയും ജോർഡനും തമ്മിലുള്ള എട്ടാമത് സംയുക്ത മന്ത്രിതല യോഗത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇറാൻ ആക്രമണത്തെ കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും ജോർഡന്റെയും പരമാധികാരത്തിന്റെ ‘നഗ്നമായ ലംഘനം’ എന്ന് ശൈഖ് ജറാഹ് വിശേഷിപ്പിച്ചു. ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം കുവൈത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിദേശകാര്യ മന്ത്രി വീണ്ടും ഉറപ്പിച്ചു. തങ്ങളുടെ പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള കുവൈത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. ആഴത്തിൽ വേരൂന്നിയതും ചരിത്രപരവുമായ ജി.സി.സി-ജോർഡൻ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. പൊതുവായ പ്രാദേശിക താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി തന്ത്രപരമായ സഹകരണവും ഏകോപന ചട്ടക്കൂടുകളും കൂടുതൽ ശക്തിപ്പെടുത്താനുള്ള കുവൈത്തിന്റെ അഭിലാഷവും പ്രകടിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളു​ടെ നഗ്നമായ ലംഘനം’ — Ma… | Boolokam