BoolokamBoolokam
‘കേരളത്തിന്റെ സ്വന്തം സതീശേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇതാ ഒരു പുതുയുഗത്തിന് സമയമായിരിക്കുന്നു’ -ഹൈബി ഈഡൻ

‘കേരളത്തിന്റെ സ്വന്തം സതീശേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇതാ ഒരു പുതുയുഗത്തിന് സമയമായിരിക്കുന്നു’ -ഹൈബി ഈഡൻ

M
MadhyamamSource Link
കൊച്ചി: പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ സ്വീകരിച്ച നിലപാടുകൾ എതിരാളികളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് ഹൈബി ഈഡൻ എം.പി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും കേരളത്തിലെ ജനങ്ങൾ ഒരു പ്രതിപക്ഷത്തെ ഇത്രയധികം ശ്രദ്ധയോടെ വീക്ഷിച്ചതെന്നും ഒരു പുതുയുഗത്തിന് സമയമായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. കോൺഗ്രസും യു.ഡി.എഫും ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലാണ് പറവൂർ എം.എൽ.എ ആയിരുന്ന വി.ഡി. സതീശനെ പ്രതിപക്ഷ നേതാവ് എന്ന ഭാരിച്ച ദൗത്യം ഏല്പിക്കുന്നത്. പ്രതിപക്ഷ നേതാവായി ചുമതലയെറ്റെടുത്ത് അദ്ദേഹം ആദ്യമായി എത്തിയത്, ചുഴലിക്കാറ്റും കടൽക്ഷോഭവും തകർത്തെറിഞ്ഞ ചെല്ലാനത്തെ തീരദേശക്കാരുടെ പ്രശ്നങ്ങൾക്കിടയിലേക്കാണ്. അന്ന് മുതൽ കഴിഞ്ഞ 5 വർഷക്കാലം കേരളത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ വി ഡി സതീശൻ എന്ന നേതാവ് സ്വീകരിച്ച നിലപാടുകൾ എതിരാളികളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് ഹൈബി പറഞ്ഞു. ‘അദ്ദേഹത്തിന്റെ അഗാധമായ അറിവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും കേരളത്തിലെ യുവ തലമുറയെ പോലും ആകർഷിക്കുന്നതായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം നേതൃത്വം കൊടുത്ത തിരഞ്ഞെടുപ്പുകൾ ടീം യു.ഡി.എഫ് എന്ന മികച്ച ആശയത്തെ കേരളത്തിന് സമ്മാനിച്ചു. ഓരോ തെരഞ്ഞെടുപ്പുകളിലും പറഞ്ഞ കണക്കുകളത്രയും യഥാർഥ്യമാക്കിയ നേതാവ്. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും കേരളത്തിലെ ജനങ്ങൾ ഒരു പ്രതിപക്ഷത്തെ ഇത്രയധികം ശ്രദ്ധയോടെ വീക്ഷിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ...ഇതാ ഒരു പുതുയുഗത്തിന് സമയമായിരിക്കുന്നു. പറവൂരിന്റെ....കേരളത്തിന്റെ സ്വന്തം സതീശേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ -​​ഹൈബി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!