Posted On date_range 1 April 2026 4:06 PM IST Updated On date_range 1 April 2026 4:28 PM IST ‘തന്റെ കുടുംബത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു’; തൃശ്ശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്, യു.ഡി.എഫ് സ്ഥാനാർഥി രാജൻ പല്ലന് പിന്തുണ നൽകും text_fields bookmark_border camera_alt എം.കെ വർഗീസ് തൃശ്ശൂർ: തൃശ്ശൂർ മുൻ മേയറായിരുന്ന എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മാതൃസംഘടനയിലേക്ക് തന്നെ തിരിച്ചെത്തുന്നത്. തൃശ്ശൂർ കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയായ രാജൻ പല്ലന് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നാണ് രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വർഗീസ് പ്രതികരിച്ചത്. തന്റെ ഈ മടങ്ങിവരവ് ഒരു 'ഖർ വാപ്പസി'യാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അന്ന് എന്നെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതല്ല. സാഹചര്യങ്ങൾക്കടിമപ്പെട്ട് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. പൂർണമായും നിരുപാധികമായാണ് ഞാൻ പാർട്ടിയിലേക്ക് മടങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ രാജൻ പല്ലൻ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ചിലപ്പോൾ മന്ത്രിയുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷം മുമ്പ് സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് വർഗീസ് കോൺഗ്രസുമായി അകന്നത്. പിന്നീട് സ്വതന്ത്രനായി ജയിച്ച അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷം ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് മേയർ സ്ഥാനം വഹിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Former Thrissur Mayor MK Varghese joins Congress again, will support UDF candidate Rajan Pallan

‘തന്റെ കുടുംബത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു’; തൃശ്ശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്, യു.ഡി.എഫ് സ്ഥാനാർഥി രാജൻ പല്ലന് പിന്തുണ നൽകും
M
MadhyamamSource Link
about 1 month ago