‘തിലാവ-2026’; ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

‘തിലാവ-2026’; ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

M
MadhyamamSource Link
ദുബൈ: ഐ.സി.എഫ് സംഘടിപ്പിച്ച ‘തിലാവ-2026’ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ചു. മത്സരത്തിന്റെ ഉദ്ഘാടനം ഈജിപ്തിലെ ജാമിഅ അല്‍ അസ്ഹര്‍ കോളജ് ഓഫ് ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ ഡോ. ജമാല്‍ ഫാറൂഖ് ഗബ്രില്‍ മഹ്‌മൂദ് അല്‍ ദഖാഖ് നിര്‍വഹിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ല്യാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.എഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മമ്പാട് അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി സന്ദേശം നല്‍കി. അബ്ദുറസാഖ് മുസ്​ല്യാര്‍ പറവണ്ണ, സുബൈര്‍ സഖാഫി കോട്ടയം, അബ്ദുല്‍ കരീം ഹാജി മേമുണ്ട എന്നിവര്‍ വിവിധ വിഭാഗങ്ങളിലുള്ള വിജയികളെ പ്രഖ്യാപിച്ചു.സബ് ജൂനിയര്‍ വിഭാഗത്തില്‍ അബൂദബി അബൂഹുറൈറ മദ്റസയിലെ മുഹമ്മദ് കഅബ് ഒന്നാം സ്ഥാനം നേടി. ഖത്തറിലെ തഅ്​ലീമുല്‍ ഖുര്‍ആന്‍ അസീസിയ മദ്റസയിലെ ഐലാന്‍ മുഹമ്മദ് സഹ്രി നൗഫല്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ ഹമദ് ടൗണ്‍ മജ്മഅ് തഅ്​ലീമുല്‍ ഖുര്‍ആന്‍ മദ്റസയിലെ ഇസും മുഹമ്മദ് ടി.കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ജിദ്ദ ഇമാം റാസി മദ്റസയിലെ മുഹമ്മദ് മാഹിര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ഒമാനിലെ ഗുബ്‌റ മദ്റസത്തുല്‍ ഹുദയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാം സ്ഥാനവും അബൂദബി അബൂഹുറൈറ മദ്റസയിലെ അയാന്‍ അന്‍ശദ് മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ കുവൈത്ത് ഖൈതാന്‍ ഐ.സി.എഫ് മദ്റസയിലെ അഹ്‌മദ് ഒന്നാം സ്ഥാനം നേടി. ഒമാന്‍ ഇബ്രി മര്‍കസു തഅ്​ലീമില്‍ ഖുര്‍ആനിലെ അഹ്‌മദ് റബാഹ് രണ്ടാം സ്ഥാനവും സഊദി തുഖ്ബ ദാറുല്‍ ഹുദ മദ്റസയിലെ മുഹ്​യുദ്ദീന്‍ ദര്‍വേശ് നസീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തിലാവ-2026’; ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു — Madhyamam… | Boolokam