റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18-ലെ അൽ അരീൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ 400-ഓളം അംഗങ്ങൾ പങ്കെടുത്തു. റുമൈസാൻ പുള്ളിയിലിന്റെ ഖിറാഅത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രസിഡന്റ് ഇബ്രാഹിം തറയിൽ അധ്യക്ഷത വഹിക്കുകയും റമദാൻ ഉദ്ബോധന പ്രസംഗം നടത്തുകയും ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് പൊന്മള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ സാജു മൻസൂറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് വി.കെ. സലാം, ജാഫർ കിളിയണ്ണി, മുസമ്മിൽ കാളമ്പാടി, ഷുക്കൂർ പുള്ളിയിൽ, മൊഹിനുദ്ദീൻ മൈലപ്പുറം, ബാപുട്ടി ഇരുമ്പുഴി, ഹംസ മലപ്പുറം, സലാം പടിഞ്ഞാറ്റുമുറി, സൂജ പൂളക്കണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. സി.കെ. അബ്ദുറഹ്മാൻ സ്വാഗതവും പി.സി. മജീദ് നന്ദിയും പറഞ്ഞു.

‘റിമാൽ’ ഇഫ്താറും വാർഷിക ജനറൽ ബോഡിയും
M
MadhyamamSource Link
about 2 months ago