‘വിചാരണ നേരിടണം’; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപിക്ക് തിരിച്ചടി

‘വിചാരണ നേരിടണം’; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപിക്ക് തിരിച്ചടി

M
MadhyamamSource Link
കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപി എം.പിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് ആണ് ഹരജി സമർപ്പിച്ചത്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ച് സുരേഷ് ഗോപി സമർപ്പിച്ച ഉപഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. ഇതിനിടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ചും സുരേഷ്​ ഗോപിക്കെതിരെ പരാതിയുണ്ടായിരുന്നു. 2024 ഏ​പ്രി​ൽ 26ന് ​ന​ട​ന്ന ലോ​ക്സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ വോ​ട്ട് ചെ​യ്ത സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഘ​ട്ട​മാ​യ 2025 ഡി​സം​ബ​ർ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്ത​താ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. തൃ​ശൂ​ർ​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ സു​രേ​ഷ് ഗോ​പി എ​ങ്ങ​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്തു​വെ​ന്ന ​ചോ​ദ്യ​മാ​ണ് യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ഉ​ന്ന​യി​ക്കു​ന്ന​ത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വിചാരണ നേരിടണം’; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുര… | Boolokam