Posted On date_range 2 April 2026 1:45 PM IST Updated On date_range 2 April 2026 1:45 PM IST 'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുകൾ പ്രിന്റ് ചെയ്യുന്നു'; സി.പി.എം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ text_fields bookmark_border പയ്യന്നൂർ: പരാജയഭീതിയിൽ പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം നേതൃത്വം ആസൂത്രിതനീക്കം നടത്തുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഒരു കേന്ദ്രത്തിൽനിന്നും വ്യാജ തിരിച്ചറിയൽ കാർഡുകൾ പ്രിന്റ് ചെയ്യാൻ തുടങ്ങിയതായും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നതെന്നും ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്ന ഏത് ഉദ്യോഗസ്ഥനായാലും അവരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടി തെറ്റായ വഴിയിലൂടെ കടന്നുപോകുമ്പോൾ അത് ചൂണ്ടിക്കാട്ടിയതിനാണ് വി. കുഞ്ഞികൃഷ്ണനെ സി.പി.എമ്മിൽനിന്നും പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ അധികാരത്തിന്റെ അപ്പക്കഷ്ണം തേടിവന്നതല്ല. തെറ്റായ വഴിയിലൂടെ നയിക്കുന്ന പാർട്ടിക്കെതിരെ പ്രതികരിച്ച് പുറത്തുവന്നതാണ്. അതു കൊണ്ടാണ് കുഞ്ഞികൃഷ്ണനെ പോലുള്ളവരെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്നും വേണുഗോപാൽ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 'Fake ID cards are being printed to sabotage the elections'; K.C. Venugopal makes serious allegations against the CPM leadership

'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുകൾ പ്രിന്റ് ചെയ്യുന്നു'; സി.പി.എം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ
M
MadhyamamSource Link
about 1 month ago