'നയൻതാരയെ വിവാഹം കഴിക്കണമെന്ന് ഞാൻ പറഞ്ഞാൽ...'; എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ പ്രസ്താവന വിവാദത്തിൽ

'നയൻതാരയെ വിവാഹം കഴിക്കണമെന്ന് ഞാൻ പറഞ്ഞാൽ...'; എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ പ്രസ്താവന വിവാദത്തിൽ

M
MadhyamamSource Link
ചെന്നൈ: സംസ്ഥാനത്തെ ലൈംഗികാതിക്രമ കേസുകൾ തടയുന്നതിൽ ഡി.എം.കെ സർക്കാർ പരാജയപ്പെട്ടതിനെ അപലപിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് എ.ഐ.എ.ഡി.എം.കെ നടത്തിയ പ്രതിഷേധം വിവാദത്തിൽ. പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സി.വി. ഷൺമുഖം നടി നയൻതാരയുടെ പേര് പരാമർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഷൺമുഖം പറഞ്ഞ വാക്കുകളാണ് വിവാദമായത്. 'അബ്ദുൾ കലാം നമ്മളോട് സ്വപ്നം കാണാൻ ആവശ്യപ്പെട്ടു. സ്റ്റാലിൻ നമ്മുടെ സ്വപ്നങ്ങൾ പങ്കുവെക്കാൻ പറയുന്നു. നയൻതാരയെ എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞാൽ, അദ്ദേഹം എന്റെ സ്വപ്നം സാക്ഷാത്കരിക്കുമോ? നയൻതാരയുമായുള്ള വിവാഹം നടത്താൻ ആരെങ്കിലും അദ്ദേഹത്തോട് ആവശ്യപ്പെട്ടാൽ, അദ്ദേഹം ആ സ്വപ്നം സാധിച്ചു തരുമോ?' -എന്നാണ് ഷൺമുഖം ചോദിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഷൺമുഖത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. 'തമിഴ്നാട് രാഷ്ട്രീയത്തിലെ പുരുഷന്മാർ വളരെ വെറുപ്പുളവാക്കുന്നവരാണ്. നയൻതാര വിവാഹിതയും കുട്ടികളുള്ളവളുമാണ്, എന്നിട്ടും അവർ അവരുടെ പേര് ഇങ്ങനെ വലിച്ചിഴക്കുന്നു' -എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി. ഷൺമുഖത്തിന്റെ പരാമർശത്തിൽ നയൻതാരയുടെ ആരാധകരും അസ്വസ്ഥരാണ്. എന്നാൽ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നയൻതാരയെ വിവാഹം കഴിക്കണമെന്ന് ഞാൻ പറഞ്ഞാൽ...'; എ.ഐ.എ.ഡി.എം… | Boolokam