Posted On date_range 15 March 2026 12:54 PM IST Updated On date_range 15 March 2026 12:54 PM IST 'പൗരന്മാരും താമസക്കാരും പുലർത്തുന്ന ജാഗ്രത പ്രശംസനീയം' text_fields bookmark_border camera_alt ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ദോഹ: പ്രത്യേക സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും പുലർത്തുന്ന ജാഗ്രതയും അധികൃതർ നൽകുന്ന നിർദേശങ്ങളോടുള്ള മികച്ച പ്രതികരണവും പ്രശംസനീയമാണെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ജനങ്ങൾ എല്ലായ്പ്പോഴും പ്രധാന പങ്കുവഹിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സുരക്ഷാ അധികാരികളുടെ നിർദേശങ്ങൾ സ്വീകരിച്ച് പൗരന്മാരും താമസക്കാരും രാജ്യത്തോട് പ്രതിബദ്ധത പുലർത്തുന്നുവെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ അധികാരികളും അവരുടെ പ്രവർത്തനം തുടരുകയും രാജ്യത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 'The vigilance shown by citizens and residents is commendable'

'പൗരന്മാരും താമസക്കാരും പുലർത്തുന്ന ജാഗ്രത പ്രശംസനീയം'
M
MadhyamamSource Link
about 2 months ago