'വിളമ്പിയ ട്രേയിൽ നിന്ന് വന്നതാവാം': വന്ദേഭാരതിൽ വിതരണം ചെയ്ത തൈരിലെ പുഴു വിവാദത്തിൽ പ്രതികരണവുമായി അമുൽ

'വിളമ്പിയ ട്രേയിൽ നിന്ന് വന്നതാവാം': വന്ദേഭാരതിൽ വിതരണം ചെയ്ത തൈരിലെ പുഴു വിവാദത്തിൽ പ്രതികരണവുമായി അമുൽ

M
MadhyamamSource Link
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത് തൈരിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം തള്ളി നിർമാതാക്കളായ അമുൽ. തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന തൈരിൽ ഒരിക്കലും അണുബാധയുണ്ടാവുന്ന സാധ്യതയില്ലെന്നും കരാറുകാരൻ വിളമ്പിലെ ട്രേയിൽ നിന്നാവാം അത് സംഭവിച്ചതെന്നുമാണ് അമുലിന്‍റെ വിശദീകരണം. വന്ദേഭാരത് ട്രെയിനിൽനിന്ന് യാത്രക്കാരന് നൽകിയ അമുൽ കമ്പനിയുടെ തൈരിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയരുകയും റെയിൽവേ മന്ത്രാലയം 60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഭക്ഷണം വിതരണം ചെയ്ത് ഐ.ആർ.സി.ടി.സിക്ക് 10 ല്കഷം രൂപയും കരാറുകരാൻ 50 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുഴു ആരോപണങ്ങൾ തള്ളി കമ്പനി രംഗത്തെത്തിയത്. തൈരിൽ നിന്ന് പ്രാണികൾ ഇഴയുന്നതിന്റെ വീഡിയോ സഹിതം ഒരു യാത്രക്കാരൻ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേ വിഷയത്തിൽ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്തത്.2026 മാർച്ച് 15 ന് പട്‌ന-ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം. തങ്ങളുടെ ഉൽപ്പാദനത്തിനിടെ അണുബാധ ഉണ്ടാവില്ലെന്നാണ് അമുലിന്‍റെ വാദം. ശാസ്ത്രീയമായും സാങ്കേതികമായും ഉൽപ്പാദനത്തിനിടെ അണുബാധയുണ്ടാകാൻ സാധ്യതയില്ല. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി)കർശനമായി പാലിക്കുന്ന, ഐ.എസ്.ഒ.സർട്ടിഫിക്കറ്റുള്ള പ്ലാന്റുകളിലാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി. തൈരിന്റെ അസിഡിറ്റി സ്വഭാവവും വാക്വം-സീൽ പാക്കിങിനും പാക്കറ്റിലെ ഓക്സിജൻ രഹിത അന്തരീക്ഷവും പ്രാണികളുടെ നിലനിൽപ്പിനും പുനരുൽപാദനത്തിനും അനുയോജ്യമല്ലാത്ത സാഹചര്യമാണെന്നും കമ്പനിക വ്യക്തമാക്കുന്നു. കീടങ്ങൾ വളരാൻ സഹായിക്കുന്ന വരണ്ടതും ചൂടുള്ളതുമായ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്നത് പാലുൽപ്പന്നങ്ങൾക്ക് കേട് പാടുകൾ സംഭവിക്കാൻ സാധ്യയുണ്ടെന്ന് കമ്പനി അഭിപ്രായപ്പെട്ടു. വന്ദേഭാരതിൽ വിതരണം ചെയ്യുന്നതിൽ ഭക്ഷണത്തിനെതിരേ നേരത്തെും പരാതികൾ ഉയർന്നിരുന്നു.ആരോപണ വിധേയമായ ബാച്ച് അമുലിന്‍റെ അംഗീകൃത ഏജൻസിയിലൂടെ ട്രൈനിലേക്ക് വിതരണം ചെയ്തതല്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വിളമ്പിയ ട്രേയിൽ നിന്ന് വന്നതാവാം': വന്ദേഭാരതിൽ വിതരണം ചെയ… | Boolokam