'സുഷാന്തിനെക്കാൾ മനോഹരമായി ഇന്നത്തെ കാലത്ത് ആർക്കും രാമനെ അവതരിപ്പിക്കാൻ കഴിയില്ല,' വൈറലായി രാമായണ ടീസർ എ.ഐ വിഡിയോ; പ്രതികരണവുമായി സഹോദരി

'സുഷാന്തിനെക്കാൾ മനോഹരമായി ഇന്നത്തെ കാലത്ത് ആർക്കും രാമനെ അവതരിപ്പിക്കാൻ കഴിയില്ല,' വൈറലായി രാമായണ ടീസർ എ.ഐ വിഡിയോ; പ്രതികരണവുമായി സഹോദരി

M
MadhyamamSource Link
നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണത്തിന്റെ ടീസർ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ രൺബീർ കപൂറിന്‍റെ ശ്രീരാമ കഥാപാത്രത്തിനു പകരമായി ആ സ്ഥാനത്ത് സുശാന്ത് സിങ് രജ്പുത്ത് വരുന്ന രീതിയിൽ നിരവധി എ.ഐ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അന്തരിച്ച നടനെ ആ വേഷത്തിൽ ആവിഷ്കരിച്ചത് ആരാധകർ ഏറ്റെടുത്തിയിരുന്നു. ചിത്രങ്ങളിൽ സുശാന്തിന്‍റെ സഹോദരി ശ്വേത സിങ് കീർത്തി കുറിപ്പ് പങ്കുവെച്ചു. ' സുശാന്തിനെ രാം ജിയുടെ വേഷത്തിൽ കാണുന്നത് എന്തിനാണ് ഇത്രയധികം വികാരങ്ങൾ ഉണർത്തുന്നത്? എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ?... കാരണം രാം ജി മറ്റൊരാളല്ല... ഒരു കഥാപാത്രം എന്നതിലുപരി അദ്ദേഹം മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട ആളാണ്... നമ്മൾ വിലമതിക്കുന്ന മൂല്യങ്ങൾ, കരുണ, അന്തസ്സ്, ധൈര്യം, സത്യം, സീതാ മായോടുള്ള അദ്ദേഹത്തിന്റെ ശുദ്ധമായ സ്നേഹം. അച്ഛൻ ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ വേണ്ടി മാത്രം രാം ജി എല്ലാ ലൗകിക സുഖങ്ങളും ഉപേക്ഷിച്ച് വനത്തിലേക്ക് പോയി ജീവിതം നയിച്ചു. അത് നമ്മോട് പറയുന്ന പാഠമെന്താണ്? ഈ മൂല്യങ്ങളെ നമ്മൾ ആരാധിക്കുകയും ശക്തി നേടുകയും ചെയ്യണം എന്നാണ്' ശ്വേത കുറിച്ചു. ' രാമനായുള്ള സുശാന്തിന്‍റെ ദൃശ്യം നമ്മെ ആകർഷിക്കുന്നത് അവൻ ഐശ്വര്യമുള്ളവനും സുന്ദരനുമായതിനാൽ മാത്രമല്ല, രാം ജി ഉൾക്കൊള്ളുന്ന സ്വഭാവശക്തി അവനിൽ നിന്നും പ്രവഹിക്കുന്നതിനാലുമാണ്. സുഷാന്തിന്‍റെ കണ്ണുകളിലെ നിഷ്കളങ്കതയും ഭാവങ്ങളിലെ ശാന്തതയും തെളിയിക്കുന്നത് അവനെക്കാൾ മനോഹരമായി ഇന്നത്തെ കാലത്ത് ആർക്കും രാമനെ അവതരിപ്പിക്കാൻ കഴിയില്ല എന്നാണ്' ശ്വേത കുറിപ്പിൽ പറയുന്നു. സുഷാന്തിന്‍റെ ചിത്രങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ നടന്‍റെ ഓർമ്മകളിൽ നിരവധി ആരാധകർ കുറിപ്പ് പങ്കുവെച്ചു. ഇന്ത്യൻ സിനിമക്ക് നഷ്ടമായ അതുല്യ പ്രതിഭയാണ് സുഷാന്ത് സിങ് രാജ്പുത്ത്. അദ്ദേഹത്തെപോലെ മറ്റൊരു താരം ഉണ്ടാവുകയോ, മറ്റാരെങ്കിലും അദ്ദേഹത്തിന് പകരമാവുകയോ ഇല്ല എന്ന് ഒരു ആരാധകൻ ചിത്രത്തിനുതാഴെ കുറിച്ചു. പുരാണകഥയായ രാമായണത്തെ മുൻനിർത്തി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രമാണ് ' രാമായണ '. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെതന്നെ മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ടീസർ. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീർ വമ്പൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യാഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. സീതയായി എത്തുന്നത് സായി പല്ലവിയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'സുഷാന്തിനെക്കാൾ മനോഹരമായി ഇന്നത്തെ കാലത്ത് ആർക്കും രാമനെ അ… | Boolokam