10, 11, 12 ക്ലാസുകാർക്ക് സ്കോളർഷിപ്പോടെ യൂണിവേഴ്സലിൽ പഠിക്കാം

10, 11, 12 ക്ലാസുകാർക്ക് സ്കോളർഷിപ്പോടെ യൂണിവേഴ്സലിൽ പഠിക്കാം

M
MadhyamamSource Link
കോട്ടക്കൽ: പത്താം ക്ലാസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ഈ വർഷം യൂണിവേഴ്സൽ ഇൻറേഗ്രറ്റഡ് സ്കൂൾ ബാച്ചുകളിലേക്കും, സ്കൂൾ ഗോയിങ് പ്ലസ് വൺ ഐ.ഐ.ടി, എയിംസ് ബാച്ചുകളിലേക്കും അഡ്മിഷന് വേണ്ടി നടത്തുന്ന സ്കോളർഷിപ്പ് കം സ്ക്രീനിങ് ടെസ്റ്റായ, യൂണിവേഴ്സൽ ടാലൻറ് സെർച്ച് എക്സാം ഏപ്രിൽ 2ന്, വ്യാഴാഴ്ച നടക്കും. പത്തിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. സി.ബി.എസ്.ഇ, കേരള സിലബസുകാർക്ക് വെവ്വേറെ ചോദ്യപേപ്പറാണ് നൽകുക. ഇപ്പോൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന പ്ലസ് വൺ (കേരള ബോർഡ്) വിദ്യാർഥികൾക്ക് യൂണിവേഴ്സൽ ഇൻറേഗ്രറ്റഡ് സ്കൂളിലെ പ്ലസ് ടു ബാച്ചുകളിലെ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് വേണ്ടി നടത്തുന്ന ഒരു പുതിയ ടെസ്റ്റാണ് സ്പെഷൽ സ്കോളർഷിപ് എക്സാം. ഇത് മാർച്ച് 29, ഞായറാഴ്ച നടക്കും. ഇപ്പോൾ പ്ലസ് ടു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ഈ വർഷം നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റേർസ് ബാച്ചുകളിലേക്ക് അഡ്മിഷന് വേണ്ടി നടത്തുന്ന മറ്റൊരു ടെസ്റ്റാണ് യൂണിവേഴ്സൽ സ്കോളർഷിപ് ടെസ്റ്റ്. ഇതും മാർച്ച് 29, ഞായറാഴ്ച നടക്കും. പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് അല്ലെങ്കിൽ ബയോളജി വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പരീക്ഷകൾ നടക്കുക. വിദേശത്തുള്ളവർക്കും ഓൺലൈനായി പരീക്ഷ എഴുതാവുന്നതാണ്. എല്ലാ പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യുന്നതിനായി ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷിക്കേണ്ടതാണ്. വെബ്സൈറ്റ്: www.exam.universalinstitute.in. സിലബസ്, മോഡൽ ചോദ്യങ്ങൾ, ക്ലാസുകൾ എന്നിവ യൂട്യൂബ് പേജിലൂടെ ലഭിക്കും. രജിസ്േട്രഷൻ ഫീ 200 രൂപയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

10, 11, 12 ക്ലാസുകാർക്ക് സ്കോളർഷിപ്പോടെ യൂണിവേഴ്സലിൽ പഠിക… | Boolokam