മരട്: 106-ാം വയസിലും ആവേശത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ജി. രാമചന്ദ്രൻ എമ്പ്രാന്തിരി. പോളിംഗ് കേന്ദ്രത്തിലെത്തി വോട്ടു ചെയ്യാൻ സാധിക്കാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിങ് സൗകര്യം വിനിയോഗിച്ചാണ് ബുധനാഴ്ച രാവിലെ രാമചന്ദ്രൻ എമ്പ്രാന്തിരി വീട്ടിലിരുന്ന് ക്രമനമ്പർ 253 പ്രകാരം വോട്ട് രേഖപ്പെടുത്തിയത്. മരട് സൊസൈറ്റി റോഡിൽ പണ്ടാരപ്പറമ്പ് മഠത്തിൽ ഇളയ മകനായ സുരേഷിനോടൊപ്പം താമസിക്കുന്ന രാമചന്ദ്രൻ എമ്പ്രാന്തിരി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലുൾപ്പെട്ട വോട്ടറാണ്. സ്വാതന്ത്ര്യ ലബ്ധി മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുള്ള രാമചന്ദ്രൻ എമ്പ്രാന്തിരി 1975ൽ എറണാകുളം കലക്ടറേറ്റിൽ നിന്ന് തഹസിൽദാറായാണ് വിരമിച്ചത്. തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ യോഗത്തിന്റെ സജീവാംഗവും മുൻ പ്രസിഡൻറുമാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

106-ാം വയസിൽ വീട്ടിൽ വോട്ടുചെയ്ത് രാമചന്ദ്രൻ എമ്പ്രാന്തിരി
M
MadhyamamSource Link
about 1 month ago