കിളിമാനൂർ: 15 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ വ്യാപാരി അറസ്റ്റിൽ. കാരേറ്റ് ബിജു സ്റ്റോർ ഉടമ കാരേറ്റ് സീജാ ഭവനിൽ ബിജുവാണ് (52) അറസ്റ്റിലായത്. ബിജുവിന്റെ സുഹൃത്തുകൂടിയായ പെൺകുട്ടിയുടെ മാതാവിനെയും പ്രതിചേർത്തു. ഇവർ ഒളിവിലാണ്. ഭർത്താവുമായി അകന്നുകഴിയുന്ന മാതാവ് രണ്ട് പെൺകുട്ടികളുമായി വാടകവീട്ടിലാണ് താമസം. പരിചയം മുതലെടുത്ത് വീട്ടിൽ പല ദിവസങ്ങളിലായി വന്നിരുന്ന പ്രതി മാതാവിന്റെ സാന്നിധ്യത്തിലും മുത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പരാതിയിൽ പറയുന്നു. വർക്കല ബീച്ചിൽ കൊണ്ടുപോയും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴിനൽകി. ഇതുകാരണം പെൺകുട്ടി മാതാവുമായി പിണങ്ങി പിണങ്ങി പിതാവിന്റെ വീട്ടിലേക്ക് പോയി. പെൺകുട്ടി മടങ്ങിപ്പോകാത്തതിനെത്തുടർന്ന് പിതാവ് ജനപ്രതിനിധിയുടെ സഹായത്തോടെ തിരുവനന്തപുരത്തെ പുനഃരധിവാസ കേന്ദ്രമായ സ്റ്റേഹിതയിൽ എത്തിച്ചു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. സ്നേഹിതയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

15 കാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ; പെൺകുട്ടിയുടെ മാതാവ് ഒളിവിൽ
M
MadhyamamSource Link
19 days ago