15,000 അധ്യാപകരെ ഉടന്‍ നിയമിക്കും -മന്ത്രി മധു ബംഗാരപ്പ

15,000 അധ്യാപകരെ ഉടന്‍ നിയമിക്കും -മന്ത്രി മധു ബംഗാരപ്പ

M
MadhyamamSource Link
ബംഗളൂരു: 15,000 അധ്യാപകരെ ഉടന്‍ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കുമെന്നും ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നിയമനത്തിന് മുൻഗണന നൽകുമെന്നും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത മന്ത്രി മധു ബംഗാരപ്പ കൗൺസിലിനെ അറിയിച്ചു. വർഷങ്ങളായി ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നിയമനം നടന്നിട്ടില്ല. ശനിയാഴ്ചകളിൽ നടത്തിയിരുന്ന കായികക്ഷമത ക്ലാസുകള്‍ സ്കൂളുകളിൽ നടക്കുന്നില്ല. അവക്ക് പകരം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുകയാണ്. എന്ന് ബി.ജെ.പി അംഗം ചിദാനന്ത ഗൗഡ ആരോപിച്ചു. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകളിൽ 3,361 പി.ഇ. അധ്യാപകരുടെ തസ്തികകളും ഹൈസ്കൂളുകളിൽ 1,841 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് മന്ത്രി മറുപടി നൽകി. തുടര്‍ നിയമന പ്രക്രിയയില്‍ 15,000 അധ്യാപകരുടെ നിയമനത്തിൽ പി.ഇ. അധ്യാപകർക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

15,000 അധ്യാപകരെ ഉടന്‍ നിയമിക്കും -മന്ത്രി മധു ബംഗാരപ്പ — M… | Boolokam