തിരുവനന്തപുരം: 16 വർഷം മുമ്പ് നൽകിയ കത്ത് നിധി പോലെ കാത്തുസൂക്ഷിച്ച അബ്ദുൽ ഗഫൂർ നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ അത്ഭുതപ്പെടുത്തി. മണക്കാട് ഭാഗത്തെ പര്യടനത്തിനിടെയാണ് സംഭവം. വോട്ട് അഭ്യർഥിച്ചു ചെന്ന സ്ഥാനാർഥിയെ സ്നേഹത്തോടെ സ്വീകരിച്ച ഗഫൂർ, 16 വർഷം പഴക്കമുള്ള കത്താണ് കാണിച്ചത്. 2009 ഡിസംബർ 20ന് ഗഫൂറിന്റെ മകന്റെ വിവാഹത്തിന് ആശംസ നേർന്ന് വി. ശിവൻകുട്ടി അയച്ച കത്തായിരുന്നു അത്. ഒന്നര പതിറ്റാണ്ടിലേറെയായി കത്ത് നിധിപോലെ സൂക്ഷിച്ചുവെച്ചുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശിവൻകുട്ടി പറഞ്ഞു. സ്ഥാനാർഥികളുടെ പര്യടനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന ഇത്തരം ഹൃദയസ്പർശിയായ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽൽ ചർച്ചയാണ്.

16 വർഷം പഴക്കമുള്ള കത്ത് നീട്ടി ഗഫൂർ, അത്ഭുതത്തോടെ ശിവൻകുട്ടി
M
MadhyamamSource Link
about 1 month ago