മട്ടന്നൂർ: ചാവശേരി പറമ്പിൽ മദ്യ ശേഖരവുമായി ഒരാൾ എക്സൈസ് പിടിയിൽ. ചാവശേരി പറമ്പ് സ്വദേശി കെ.പി. മണിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ ചാവശേരി പറമ്പിൽ നടത്തിയ പരിശോധനയിലാണ് 192 കുപ്പി ( 17.280 ലി ) മാഹി മദ്യവുമായി ഇയാളെ അറസ്റ്റു ചെയ്തത്. ചാവശേരി പറമ്പ് കേന്ദ്രീകരിച്ച് മാഹി മദ്യ വില്പന വ്യാപകമാകുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച്ച ഉച്ചക്ക് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന് സമീപത്തായി ഒളിപ്പിച്ചു വച്ച മദ്യം എക്സൈസ് കണ്ടെടുത്തത്. 90 മില്ലിയുടെ 192 കുപ്പി മദ്യമാണ് പിടികൂടിയത്. പരിശോധന സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ പിലാട്ട്, പ്രിവന്റീവ് ഓഫീസർ വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശ്രീജിത്ത്. ബെൻഹർ കോട്ടത്തുവളപ്പിൽ, ടി.പി. സുദീപ്, ടി. അഭിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആനന്ദകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.

192 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
M
MadhyamamSource Link
about 2 months ago