Posted On date_range 27 March 2026 5:45 PM IST Updated On date_range 27 March 2026 5:45 PM IST text_fields bookmark_border ആരാധകർ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു രശ്മിക മന്ദാന യുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിശേഷങ്ങൾക്കും വൻ സ്വീകാര്യതയും ഉണ്ടായിരുന്നു. ഇപ്പോളിതാ ചർച്ചയാവുന്നത് രശ്മികയുടെ മെഹന്ദി ലുക്കാണ്. മെഹന്ദിക്കു രശ്മിക ധരിച്ച വസ്ത്രത്തിലാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്‍റെ കണ്ണുടക്കിയിരിക്കുന്നത്. പൈതൃകത്തിൽ നിന്നും പ്രജോതനം ഉൾക്കൊണ്ട ഡിസൈനും മോഡേൺ ഫാഷൻ ട്രെന്‍റും സമന്വയിച്ചതാണ് രശ്മികയുടെ വസ്ത്രം. കരൺ ടോറാണി രൂപകൽപ്പന ചെയ്ത് ആമി പട്ടേൽ സ്റ്റൈൽ ചെയ്ത വസ്ത്രമാണ് രശ്മിക ധരിച്ചത്. ദക്ഷിണേന്ത്യൻ ഭക്തികലയിൽ നിന്നും പ്രജോതനമുൾക്കൊണ്ട ഒരു കോഡ്സെറ്റാണ് രശ്മിക ധരിച്ചത്. സ്വീറ്റ് ഹാർട്ട് നെക്ക് ലൈൻ ആകൃതിയിലുള്ള ഓഫ് ഷോൾഡർ ടോപ്പ് മുത്തുകളാൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വസ്ത്രത്തിൽ ഒരു ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ ചിത്രീകരണമാണുള്ളത്. 4000 മണിക്കൂറിലധികം സമയം ചെലവഴിച്ച് നെയ്തെടുത്ത വസ്ത്രം അതിന്‍റെ ഡിസൈൻ ഭംഗി കൊണ്ടു മാത്രമല്ല , വിലകൊണ്ടും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഏകദേശം 3.20 ലക്ഷം രൂപയാണ് ഈ വസ്ത്രത്തിന്‍റെ ആകെ ചെലവ്. ഇതു കൂടാതെ രശ്മിക ധരിച്ച ആഭരണങ്ങൾക്കും ആരാധകർ ഏറെയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - rashmika mandana mehandi look

4000 മണിക്കൂർ ചെലവിട്ട് നെയ്തെടുത്ത വസ്ത്രം; ട്രെന്‍റായി രശ്മികയുടെ 3.20 ലക്ഷത്തിന്‍റെ മെഹന്ദി ലുക്ക്
M
MadhyamamSource Link
about 1 month ago