മംഗളൂരു: കങ്കനാടി ടൗൺ പൊലീസ് 46.5 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. മംഗളൂരു പെർമന്നൂർ സ്വദേശികളായ പർവേസ് എന്ന ദാവൂദ് പർവേസ് (40), പ നുസ്റത്ത് അലി (37) എന്നിവരാണ് അറസ്റ്റിലായത്. പർവേസ് മംഗളൂരുവിലെ യുവാക്കളെയും കോളേജ് വിദ്യാർഥികളെയും ലക്ഷ്യമിട്ട് ജില്ലക്ക് പുറത്തുനിന്ന് വലിയ അളവിൽ എം.ഡി.എം.എ കൊണ്ടുവന്ന് നഗരത്തിനുള്ളിൽ വിതരണം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ മംഗളൂരു പാണ്ഡേശ്വർ, വാമഞ്ചൂർ, ബന്ദർ പൊലീസ് സ്റ്റേഷനുകളിലും ബംഗളൂരു അമൃതഹള്ളി പൊലീസ് സ്റ്റേഷനിലും ഉഡുപ്പി സി.ഇ.എൻ പൊലീസ് സ്റ്റേഷനിലും നിരവധി എൻ.ഡി.പി.എസ് കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളിയായ നുസ്റത്ത് അലിയും മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ സജീവമായി സഹായിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

46.5 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
M
MadhyamamSource Link
19 days ago