47 വർഷത്തിനിപ്പുറവും ഖാലിദ് കിളിമുണ്ടയുടെ വോട്ടഭ്യർത്ഥനക്ക് വല്ലാത്ത വൈബാണ്

47 വർഷത്തിനിപ്പുറവും ഖാലിദ് കിളിമുണ്ടയുടെ വോട്ടഭ്യർത്ഥനക്ക് വല്ലാത്ത വൈബാണ്

M
MadhyamamSource Link
കുന്ദമംഗലം: നീണ്ട 47 വർഷങ്ങൾക്ക് ശേഷവും ഖാലിദ് കിളിമുണ്ട വോട്ടഭ്യർഥിക്കുകയാണ്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഖാലിദ് കിളിമുണ്ട ആദ്യമായി തെരെഞ്ഞെടുപ്പിൽ മത്സരിച്ചത് 1979ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ്.കുന്ദമംഗലം പഞ്ചായത്തിലെ ഇന്നത്തെ ഏഴാം വാർഡിലാണ് ആദ്യ തെരെഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥി ആയതും 300 വോട്ടിന് ജയിച്ചതും. ആദ്യ അവസരത്തിൽ തന്നെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകുകയും ചെയ്തു. പിന്നീട് നിരവധി തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം മത്സരിച്ചു ജയിച്ചു. നിയമസഭ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്റർക്ക് വേണ്ടിയാണ് ഇക്കുറി അദ്ദേഹത്തിന്റെ വോട്ട് അഭ്യർഥന. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഖാലിദ് കിളിമുണ്ടക്ക് ആദ്യമായി മത്സരിച്ച വാർഡ് ഉൾപ്പെടുന്ന 12ആം ബൂത്തിന്റെ ചുമതലയാണ്. 47 വർഷം മുമ്പ് ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഓർമകൾ അയവിറക്കുകയാണ് ഖാലിദ്. ബാലറ്റ് പേപ്പർ മാറി വോട്ടിങ് മെഷീൻ വന്നു.ആധുനികമായ പല ടെക്നോളജി ഉപയോഗിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാലും വീട്ടിൽ പോയി ആളുകളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുക എന്നുള്ളതിന് അന്നും ഇന്നും മാറ്റവുമില്ലെന്ന് അദ്ദേഹം പറയുന്നു. 1979ൽ നിന്ന് 2026ൽ എത്തുമ്പോൾ പുതിയ ചെറുപ്പക്കാരുടെ അതേ വൈബിൽ ഖാലിദ് കിളിമുണ്ടയും പ്രവർത്തിക്കുകയാണ്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്നുള്ള വാശിയിലാണ് യു.ഡി.എഫ് പ്രവർത്തകരും നേതാക്കളുമെന്ന് ഖാലിദ് കിളിമുണ്ട പറഞ്ഞു. നാലര പതിറ്റാണ്ടിന് ശേഷവും മുഴുവൻ വോട്ടും നേടിയെടുക്കാൻ വീടുകൾ കയറുന്ന ആവേശത്തിലാണ് ഖാലിദ് കിളിമുണ്ട.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

47 വർഷത്തിനിപ്പുറവും ഖാലിദ് കിളിമുണ്ടയുടെ വോട്ടഭ്യർത്ഥനക്ക്… | Boolokam