റിയാദ്: രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി ജനറൽ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റി (ജി.എഫ്.എസ്.എ) ഈ വർഷത്തെ മൂന്നാമത്തെ ഗോതമ്പ് ഇറക്കുമതി ടെൻഡർ ഇന്ന് പുറപ്പെടുവിച്ചു. 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഈ വർഷം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായി വിതരണം ചെയ്യേണ്ട ഈ ഗോതമ്പ് 12 കപ്പലുകളിലായാണ് രാജ്യത്തെത്തുക. ഇതിൽ അഞ്ച് കപ്പലുകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിലും, അഞ്ച് കപ്പലുകൾ യാംബു കൊമേഴ്സ്യൽ പോർട്ടിലും, ബാക്കി രണ്ട് കപ്പലുകൾ ജിസാൻ പോർട്ടിലുമാണ് ചരക്ക് ഇറക്കുന്നത്. രാജ്യത്തെ ഗോതമ്പ് കരുതൽ ശേഖരം ശക്തമാക്കുന്നതിനും ആഭ്യന്തര മില്ലിങ് കമ്പനികളുടെ ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റുന്നതിനുമാണ് ഈ വലിയ തോതിലുള്ള ഇറക്കുമതിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. കൃത്യമായ പ്ലാനിങ്ങിലൂടെ രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശമെന്ന് അധികൃതർ അറിയിച്ചു.

7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സൗദി ഭക്ഷ്യസുരക്ഷ അതോറിറ്റി ടെൻഡർ ക്ഷണിച്ചു
M
MadhyamamSource Link
17 days ago