77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ, എൽ.ഡി.എഫിന് 58-62 സീറ്റുകൾ; എൻ.ഡി.എക്ക് 1-2 സീറ്റുകൾ

77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ, എൽ.ഡി.എഫിന് 58-62 സീറ്റുകൾ; എൻ.ഡി.എക്ക് 1-2 സീറ്റുകൾ

M
MadhyamamSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫിന് വിജയം പ്രവചിച്ച് വീണ്ടും ലോക്പോൾ സർവേ. തെരഞ്ഞെടുപ്പിൽ 77 മുതൽ 81 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് ലോക്പോളിന്‍റെ അന്തിമ പ്രീ-പോൾ സർവേ ഫലം പറയുന്നത്. എൽ.ഡി.എഫ് 58 മുതൽ 62 വരെ സീറ്റുകളിൽ ഒതുങ്ങും. എൻ.ഡി.എക്ക് ഒന്നു മുതൽ രണ്ടു സീറ്റുകൾ വരെയും പ്രവചിക്കുന്നു. യു.ഡി.എഫിന് 42-44 ശതമാനം വോട്ട് പ്രവചിക്കുന്ന സർവേ എൽ.ഡി.എഫ് 39-41 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും പറയുന്നു. ബി.ജെ.പി 14-16 ശതമാനം വരെ വോട്ട് ലഭിച്ചേക്കാമെന്നും പറയുന്നു. മാർച്ച് 16 മുതൽ 31 വരെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക്‌പോളിന്റെ പ്രവചനം. 36,400 പേരിൽനിന്നാണ് അഭിപ്രായം ആരാഞ്ഞത്. ഫെബ്രുവരിയിൽ നടത്തിയ പ്രീ-പോൾ സർവേയിലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. Presenting our updated and final mega pre-poll projections for the poll-bound state of #Keralam , based on our ground survey conducted from March 14 to 31.▪️ LDF 58 - 62 | 39-41%▪️ UDF 77 - 81 | 42-44%▪️ NDA 1 - 2 | 14-16% Sample size: 36,400… pic.twitter.com/oTFr44cqyy — Lok Poll (@LokPoll) April 3, 2026 തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ പ്രചാരണവും തിളച്ചുമറിയുകയാണ്. ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്പോ… | Boolokam