Posted On date_range 4 May 2026 1:57 PM IST Updated On date_range 4 May 2026 1:57 PM IST text_fields bookmark_border കോഴിക്കോട് : നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ഫലസൂചനകൾ അവസാന ലാപ്പിലെത്തി നിൽക്കുമ്പോൾ അടപടലം തകർന്ന് സി.പി.എം. ആകെ മത്സരിച്ച 90 സീറ്റിൽ വെറും 25 ഇടങ്ങളിൽ മാത്രമാണ് സി.പി.എം ലീഡ് ചെയ്യുന്നത്. എന്നാൽ 27 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ് 23 ഇടങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് കഴിഞ്ഞാൽ നിയമസഭയിലെ വലിയ ഒറ്റകക്ഷിയാവാൻ സി.പി.എമ്മിനേക്കാൾ അഞ്ച് സീറ്റുകൾ മത്രം മതി മുസ്ലിം ലീഗിന്. സമാനതകളില്ലാത്ത പരാജയമാണ് സി.പി.എം തെരഞ്ഞെടുപ്പിൽ നേരിടുന്നത്. ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകൾ എങ്ങോട്ടുപോയി എന്ന ചോദ്യം സി.പി.എമ്മിനെ വരുംദിവസങ്ങളിൽ വേട്ടയാടും. വൻമരങ്ങൾ വീണൊടുങ്ങിയ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് കോട്ടകൾ തകർന്ന് തരിപ്പണമാകുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ കണ്ണൂരും കോഴിക്കോടും ഇത്തവണ ഇടതിനെ കൈവിട്ടു. കൊല്ലത്തും ആലപ്പുഴയിലും പാർട്ടിക്ക് നേരിട്ടത് സമാനതകളില്ലാത്ത പ്രഹരമാണ്. കേവലമൊരു ഭരണവിരുദ്ധ വികാരം എന്നതിലുപരി, പാർട്ടിയുടെ ഉറച്ച വോട്ടുകൾ കൂട്ടത്തോടെ ചോർന്നത് എ.കെ.ജി സെന്ററിനെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മുസ്ലിം ലീഗ് നേടിയത്. 22 സീറ്റിൽ നിലവിൽ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - CPM Strongholds Crumble as Muslim League Records Historic Win in Kerala Elections

90 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന്‍റെ ലീഡ് 26 ഇടങ്ങളിൽ, 27 സീറ്റിൽ മത്സരിച്ച ലീഗ് 22 സീറ്റിൽ
M
MadhyamamSource Link
about 2 hours ago
