അസമിൽ മൂന്നാം തവണയും വിജയക്കൊടി വീശി എൻഡിഎ; 19 സീറ്റിലൊതുങ്ങി കോൺഗ്രസ് സഖ്യം

അസമിൽ മൂന്നാം തവണയും വിജയക്കൊടി വീശി എൻഡിഎ; 19 സീറ്റിലൊതുങ്ങി കോൺഗ്രസ് സഖ്യം

ഓൺലൈൻ ഡെസ്ക് Published: May 04, 2026 11:34 PM IST 1 minute Read Link Copied അസമിൽ വിജയിച്ച മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെ ആശ്ലേഷിക്കുന്ന കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ (@himantabiswa/X via PTI Photo) Mail This Article × Follow Us ദിസ്പുർ∙ എസ്‌ഐആറിന് ശേഷം നടന്ന, 85.91% പോളിങ് രേഖപ്പെടുത്തിയ അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വൻ വിജയവുമായി തുടർഭരണത്തിന്റെ വിജയക്കൊടി വീശുകയാണ് എൻഡിഎ. കൊടിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വാക്പോരിനും വിരാമമിട്ടുകൊണ്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 101 സീറ്റ് നേടി മൂന്നാം തവണയും ഭരണത്തിലെത്തി. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി 19 സീറ്റിലേക്കൊതുങ്ങി. What you should read next എക്സിറ്റ് പോൾ എക്സാറ്റ് പോളായ കാഴ്ചയ്ക്കാണ് അസം രാഷ്ട്രീയം സാക്ഷിയായത്. ഒന്നിലധികം ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ പ്രവചനങ്ങൾ അസമിൽ ഇന്ത്യാ സഖ്യം തകർന്നടിയും എന്ന സൂചനയാണ് നൽകിയത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് ശക്തമായ ഭൂരിപക്ഷം പ്രവചിക്കുകയും ചെയ്തിരുന്നു.  പി - മാർക്ക് സർവേ ബിജെപി 82 മുതൽ 94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 30 – 40 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർക്ക് 1 – 5 സീറ്റുകൾ ലഭിച്ചേക്കുമെന്നുമായിരുന്നു പ്രവചിച്ചിരുന്നത്. അതേസമയം ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അസമിലെ കോൺഗ്രസ് തിരിച്ചടി നേരിടുമെന്നായിരുന്നു പ്രവചനം. ആകെ 126 സീറ്റ്, ബിജെപി മത്സരിച്ചത് 89 സീറ്റുകളിലേക്ക്. അതേസമയം ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ അസം ഗണപരിഷത് 26 സീറ്റുകളിലേക്കും ബിപിഎഫ് 11 സീറ്റുകളിലേക്കും മത്സരിച്ചിരുന്നു. ഇതായിരുന്നു എൻഡിഎയുടെ മത്സര നില. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയായ അസം സൺമിലിറ്റോ മോർച്ച (ASM) കോൺഗ്രസ് 99, റേയ്ജർ ദൾ 13, അസം ജാതീയ പരിഷത് 10 എന്ന തരത്തിൽ മത്സരത്തിനിറങ്ങി.  2016 വരെ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന സംസഥാനത്ത് കോൺഗ്രസിന്റെ പ്രധാനമുഖമായിരുന്ന ഹിമന്ദ ബിശ്വ ശർമ നടത്തിയ കൂടുമാറ്റം അസമിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രധാന അധ്യായമായിരുന്നു. ഇത്തവണ ഹിമന്തയും ഗൗരവും തമ്മിലുള്ള ഏറ്റുമുട്ടലായി പ്രചാരണം മാറുന്ന കാഴ്ച അസം കണ്ടിരുന്നു. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനും അസം കോൺഗ്രസ് അധ്യക്ഷനും ജോർഹട്ട് എംപിയുമായ ഗൗരവ് ഗൊഗോയിയുടെ കീഴിൽ സംസ്ഥാനത്ത് വീണ്ടും സ്ഥാനം നേടാൻ കോൺഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു. ഹിമന്ദ ബിശ്വ ശർമയുടെ നിരന്തര ആക്രമണമേൽക്കുമ്പോഴും കോൺഗ്രസിന്റെ തിരിച്ചുവരവിനായി ആത്മാർത്ഥമായ പരിശ്രമം നടത്തിയ നേതാവാണ് ഗൗരവ് ഗൊഗോയി. ഹിമന്ദയും അസം മന്ത്രിസഭ ഒന്നാകെയും ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഇക്കഴിഞ്ഞ ജോർഹട്ട് ലോക്സ്ഭാ തിരഞ്ഞെടുപ്പിൽ ഗൗരവിനെ തോൽപ്പിക്കാനായിരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത് ഇത്തവണ പാർട്ടിയെ തളർത്തിയെന്നു കരുതേണ്ടിവരും.  വോട്ട് ചോരി,  മണ്ഡല പുനർനിർണയം, ബംഗ്ലദേശിൽ നിന്ന് കുടിയേറുന്നവർക്കും പൗരത്വം  നഷ്ടപ്പെട്ടവർക്കും എതിരെ ബിജെപി എടുത്ത നിലപാടുകൾ എന്നിവയും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വലിയ ചർച്ചയായിരുന്നു. അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്. English Summary: Assam assembly election 2026: The BJP-led NDA secures a historic third consecutive term in Assam, winning 101 seats in the Assembly elections. The Congress alliance is limited to 19 seats, with exit polls accurately predicting the outcome. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!