BoolokamBoolokam
ആ ക്ഷേമ പ്രഖ്യാപനങ്ങളിൽ വീണില്ല; ക്യാപ്റ്റനെ വെല്ലുവിളിച്ച ‘വിമത സഖാക്കൾ’; രക്ഷയ്ക്ക് നിപ്പയും കോവി‍ഡും എത്തിയില്ല

ആ ക്ഷേമ പ്രഖ്യാപനങ്ങളിൽ വീണില്ല; ക്യാപ്റ്റനെ വെല്ലുവിളിച്ച ‘വിമത സഖാക്കൾ’; രക്ഷയ്ക്ക് നിപ്പയും കോവി‍ഡും എത്തിയില്ല

ELECTION RESULTS ആ ക്ഷേമ പ്രഖ്യാപനങ്ങളിൽ വീണില്ല; ക്യാപ്റ്റനെ വെല്ലുവിളിച്ച ‘വിമത സഖാക്കൾ’; രക്ഷയ്ക്ക് നിപ്പയും കോവി‍ഡും എത്തിയില്ല രാജീവ് നായര്‍ Published: May 04, 2026 08:14 PM IST 2 minute Read Link Copied പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ Mail This Article × Follow Us തിരുവനന്തപുരം∙ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് വന്‍പരാജയത്തിലേക്കു കൂപ്പുകുത്തി സിപിഎം. കോവിഡ് കാലത്തു നേടിയ തുടര്‍ഭരണം ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടി സ്വതന്ത്രര്‍ ഉള്‍പ്പെടെ 90 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. എന്നാല്‍ ഒരു ഡസനിലേറെ മന്ത്രിമാരെ ഉള്‍പ്പെടെ പരാജയപ്പെടുത്തി തുടര്‍ഭരണം വേണ്ടെന്ന് വോട്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റു നേടി ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയ സിപിഎമ്മിന് ഇക്കുറി ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മിക്ക ജില്ലകളിലും കടുത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനപ്പുറമുള്ള ഭരണവിരുദ്ധ തരംഗമാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ കാണപ്പെട്ടത്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന വിമതനേതാക്കളുടെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുക കൂടി ചെയ്തതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലേക്കു സിപിഎം തകര്‍ന്നുവീഴുകയായിരുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ച തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നു സിപിഎം പറയുമ്പോഴും ദേവസ്വം മന്ത്രിമാരായിരുന്ന വി.എന്‍.വാസവനും കടകംപള്ളി സുരേന്ദ്രനും പരാജയപ്പെടുകയാണ് ചെയ്തത്. റാന്നിയിലും തോറ്റു. What you should read next ∙ ക്ഷേമ പ്രഖ്യാപനങ്ങൾ ഏറ്റില്ല, സ്വർണ്ണ കൊള്ള മറന്നില്ല ശബരിമല സ്വര്‍ണക്കൊള്ള, അഴിമതി ആരോപണങ്ങള്‍, ആരോഗ്യരംഗത്തെ തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, ആശാ സമരം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം തുടങ്ങി നിരവധി വെല്ലുവിളികളാണ് സിപിഎമ്മിനു നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏകാധിപത്യപരമായി പെരുമാറുന്നുവെന്നു വിമര്‍ശനവും ശക്തമായി ഉയര്‍ന്നിരുന്നു. സാമുദായിക തലത്തില്‍ പാര്‍ട്ടി നടത്തിയ പല ഇടപെടലുകളും ഗുണത്തേക്കാളോറെ ദോഷമാണു പാര്‍ട്ടിക്കു ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വാരിക്കോരി നല്‍കിയ ക്ഷേമപ്രഖ്യാപനങ്ങളൊന്നും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും രക്ഷയ്‌ക്കെത്തിയില്ല. പത്തുവര്‍ഷം നീണ്ട ഭരണം മടുത്തെന്നും മാറ്റം വേണമെന്നും കേരളം വിധിയെഴുതുകയായിരുന്നു. What you should read next ∙ ക്യാപ്റ്റനെ തിരുത്താൻ സിപിഎം നേതാക്കൾ  തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് തന്നെ നിയമസഭാതിരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ തുടര്‍ന്നതോടെയാണ് സിപിഎമ്മിനെറ ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നവും അവകാശവാദവും തകര്‍ന്നടിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ക്യാപ്റ്റനെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി ഹാട്രിക് വിജയത്തിനായി നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിച്ചുവെന്നാണ് ജനവിധി വെളിവാക്കുന്നത്. അതിനൊപ്പം പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിമതരായി ശക്തികേന്ദ്രങ്ങളില്‍ രംഗത്തെത്തിയതും സംസ്ഥാനത്താകെ പ്രതിഫലിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കരുതിയ ഒരു വിഭാഗം അനുഭാവികളും സഹയാത്രികരും സ്വീകരിച്ച നിലപാടുകളും തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ട്. ജി.സുധാകരന്‍, വി.കുഞ്ഞികൃഷ്ണന്‍, ടി.കെ.ഗോവിന്ദന്‍, ആയിഷ പോറ്റി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പുറത്തേക്കു പോയപ്പോള്‍ അനുനയിപ്പിക്കാനോ പ്രശ്‌ന പരിഹാരത്തിനോ പാര്‍ട്ടി നേതൃത്വം തയാറാകാതിരുന്നത് എതിര്‍പക്ഷത്തിന് ആയുധം നല്‍കുന്നതിനു തുല്യമായി. സ്വന്തം ഭാര്യയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ കളത്തിലിറങ്ങുന്ന കേട്ടുകേള്‍വിയില്ലാത്ത നടപടിയും അതിന്റെ പ്രതിഫലനങ്ങളായുള്ള പൊട്ടിത്തെറികളും പാര്‍ട്ടിക്കു കടുത്ത ദോഷമായി. ∙ രക്ഷിക്കാൻ നിപ്പയും കോവിഡുമില്ല സംസ്ഥാനത്തുടനീളം കിഫ്ബി വഴി വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്നും ആ സാഹചര്യത്തില്‍ തുടര്‍അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇക്കുറി സിപിഎമ്മും എല്‍ഡിഎഫും ജനങ്ങളെ നേരിട്ടത്. കിഫ്ബി വഴി നിര്‍മിച്ച റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വിനോദസഞ്ചാര വികസന കേന്ദ്രങ്ങള്‍ എന്നിവയുടെ പട്ടിക തന്നെ നിരത്തിയിരുന്നു. 62 ലക്ഷം ആളുകള്‍ക്ക് 2,000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി മുന്നേറുന്നു. കഴിഞ്ഞ 10 വര്‍ഷവും ലോഡ് ഷെഡിങ്, പവര്‍ കട്ട് എന്നീ വാക്കുകള്‍ കേള്‍ക്കേണ്ടിവന്നില്ല. വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഉണ്ടായില്ല തുടങ്ങിയ അവകാശ വാദങ്ങളും എല്‍ഡിഎഫ് ഉന്നയിച്ചിരുന്നു. നിപ്പയും ഓഖിയും കോവിഡും പ്രളയവും അടക്കമുള്ള ദുരന്തമുഖങ്ങളില്‍ കേരളത്തെ നയിച്ചുവെന്ന അവകാശവാദം ഇക്കുറിയും എല്‍ഡിഎഫ് മുന്നോട്ടുവച്ചിരുന്നു. ആരോഗ്യമേഖലയില്‍ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാകിരണം, ഭവന നിര്‍മാണത്തിന് ലൈഫ്, കാര്‍ഷിക മേഖലയുടെ നവീകരണത്തിന് ഹരിതകേരളം എന്നിങ്ങനെ നാലു മിഷനുകളാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഭരണമാറ്റം വേണമെന്നുറച്ചാണ് വോട്ടര്‍മാര്‍ സിപിഎമ്മിനെ നേരിട്ടത്. English Summary: CPM's Crushing Defeat: CPM suffered a major downfall in the Kerala elections due to a strong anti-incumbency wave. Voters rejected the continuity of governance, leading to significant losses despite claims of development and disaster management.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!