Election Results ആരാണ് പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ്? അന്നു തളിപ്പറമ്പിലും ‘സ്റ്റാർ’; പൊലീസ് സംരക്ഷണത്തിൽ പഠനം! ഐസൺ തോമസ് Published: May 04, 2026 11:08 AM IST 1 minute Read Link Copied വി.പി.അബ്ദുൽ റഷീദ് കോൺഗ്രസ് നേതാക്കൾക്കൊപ്പം. (ചിത്രം: സ്‍പെഷൽ അറേഞ്ച്മെന്റ്) Mail This Article × Follow Us ‘ധ ർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ’... ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ധർമടത്ത് എൽഡിഎഫ് പിന്നിലെന്ന ‘ബ്രേക്കിങ് ന്യൂസ്’ മാധ്യമങ്ങളിൽ തെളിയുന്നത്. മുഖ്യമന്ത്രി മത്സരിച്ച മണ്ഡലമെന്നതിനപ്പുറം സിപിഎമ്മിന് ഇത്രയേറെ കരുത്തുറ്റ അടിത്തറയുള്ള മണ്ഡലത്തിലുള്ള ഈ യുഡിഎഫ് മുന്നേറ്റം ആരും പ്രതീക്ഷിച്ചതല്ല. മണ്ഡലത്തിലെ 8 പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുമ്പോൾ കടമ്പൂര്‍ മാത്രമാണ് യുഡിഎഫിനൊപ്പം. ഇവിടെയാണ് ആദ്യ റൗണ്ടുകളിൽ യുഡിഎഫ് മുന്നിൽവന്നത്. വാർത്തകൾ പുറത്തുവന്നതോടെയാണ് ധർമടത്തെ യുഡിഎഫ് സ്ഥാനാർഥിയാരെന്ന് പലരും തിരഞ്ഞത്. എന്നാൽ കോൺഗ്രസിലെ വി.പി.അബ്ദുൽ റഷീദിനെ അടുത്തറിയാവുന്നവർക്ക് ഇതു പുതുമയല്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം മുൻപത്തെക്കാൾ പുകുതിയോളം കുറച്ച ‘സ്റ്റാർ കാൻഡിഡേറ്റ്’ ആയിരുന്നു അബ്ദുൽ റഷീദ്. എൽഡിഎഫ് കുത്തക സീറ്റീൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയായിരുന്നു ആ നേട്ടം. 2016ൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാജേഷ് നമ്പ്യാർക്കെതിരെ (കേരള കോൺ. (എം), സിപിഎമ്മിലെ ജയിംസ് മാത്യുവിന്റെ ഭൂരിപക്ഷം 40,617 വോട്ടുകളായിരുന്നു. എന്നാൽ എൽഡിഎഫ് തരംഗമടിച്ച 2021ൽ ആഭൂരിപക്ഷം 22,689 വോട്ടുകളിലേക്ക് കുറച്ചത് അബ്ദുൽ റഷീദ് യുഡിഎഫ് സ്ഥാനാർഥിയായി എത്തിയപ്പോഴാണ്. 7.85 % വോട്ടുകൾ യുഡിഎഫ് കൂട്ടിയപ്പോൾ എൽഡിഎഫിന് കുറഞ്ഞത് 7.84 % വോട്ടുകൾ. ഇത്തവണ തളിപ്പറമ്പിൽ അബ്ദുൽ റഷീദ് സ്ഥാനാർഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സിപിഎം വിമതൻ ടി.കെ.ഗോവിന്ദന് സീറ്റുകൊടുക്കണമെന്ന പുതിയ സമവാക്യം യുഡിഎഫിൽ ഉടലെടുത്തപ്പോൾ റഷീദിന് സീറ്റ് നഷ്ടമായി. തളിപ്പറമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അബ്ദുൽ റഷീദ് തുടർന്നു ധർമടത്തെ സ്ഥാനാർഥിയാകുകയായിരുന്നു. ധർമടത്ത് തുടക്കം മുതൽ ആത്മവിശ്വസത്തോടായായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ലീഡ് പിടിക്കുമെന്ന ആത്മവിശ്വാസം ഇന്നലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജവാഹർ ബാലജനവേദിയിലൂടെയും കെഎസ്‌യുവിലൂടെയുമാണ് സംഘടനാ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗവുമാണ്. ധർമടം മണ്ഡലത്തിലെ പലയാട് ക്യാംപസിലായിരുന്നു നിയമപഠനം. ഇക്കാലയളവിൽ ജീവൻ അപകടത്തിലാണെന്ന ഇന്റലിജന്റസ് റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷം പൊലീസ് സുരക്ഷയിലായിരുന്നു പഠനം. 6 വർഷമായി ധർമ്മടം നിയോജക മണ്ഡലത്തിലെ പോതുവാച്ചേരിയിൽ ആണ് സ്ഥിരതാമസം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിൽ സ്ഥിരാംഗമായിരുന്നു. English Summary: Dharmadam election results show a surprising UDF lead, challenging the CPM's stronghold. V.P. Abdul Rasheed, has demonstrated strong performance, surprising many who did not anticipate this level of support in a traditional LDF bastion. .Who is vp abdul rasheed? ×

ആരാണ് പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ്? അന്നു തളിപ്പറമ്പിലും ‘സ്റ്റാർ’; പൊലീസ് സംരക്ഷണത്തിൽ പഠനം!
M
Manorama OnlineSource Link
about 2 hours ago
