ELECTION RESULTS ഇനി ‘ബെൽവെതർ’ അല്ല ഒല്ലൂർ; കേരളം പിടിച്ചത് യുഡിഎഫ്, മണ്ഡലത്തിൽ ജയിച്ച മുന്നണി ഭരണത്തിൽനിന്നു പുറത്ത്!... Link Copied ഒല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പോസ്റ്റർ. ചിത്രം: സ്‍പെഷൽ അറേഞ്ച്മെന്റ് Mail This Article × Follow Us തൃശൂർ∙ ബെൽവെതർ മണ്ഡലമെന്ന പദവി നഷ്ടപ്പെട്ട് ഒല്ലൂർ. ഒല്ലൂർ മണ്ഡലം ആർക്കൊപ്പമോ, കേരളവും അവർക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിന് അവസാനം കുറിച്ചു ഈ തിരഞ്ഞെടുപ്പ്. ഒരു പ്രത്യേകത മണ്ഡലത്തിൽ ജയിക്കുന്ന കക്ഷിക്ക് സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുന്നതിനെയാണ് ബെൽവെതർ എന്നു പറയുന്നത്. 1982 മുതൽ കേരളത്തിൽ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാൽ കേരളം ഇത്തവണ യുഡിഎഫിനു കൈകൊടുക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂർ മൂന്നാം തവണയും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന്റെ ഷാജി ജെ.കോടങ്കണ്ടത്തിനെ പിന്നിലാക്കി സിപിഐയുടെ കെ.രാജനാണ് ജയമുറപ്പിച്ചത്. What you should read next കേരളത്തിൽ ഏഴാം നിയമസഭയ്ക്കു (1982) ശേഷം യുഡിഎഫും എൽഡിഎഫും ഒന്നിടവിട്ട് ഭരണം പിടിച്ചപ്പോൾ ഒല്ലൂരും അതേ പാറ്റേൺ പിന്തുടർന്നു. 1982 മുതലുള്ള 8 തിരഞ്ഞെടുപ്പുകളിൽ 1982, 1991, 2001, 2011 എന്നീ വർഷങ്ങളിൽ യുഡിഎഫും 1987, 1996, 2006, 2016 വർഷങ്ങളിൽ എൽഡിഎഫും ഇവിടെ ജയിച്ചു. ഈ വർഷങ്ങളിൽ ഇവിടെ ജയിച്ച മുന്നണിക്കായിരുന്നു സംസ്ഥാന ഭരണവും. മുന്നണികൾ മാറിമാറി ഭരണം പിടിച്ചിരുന്ന കേരളത്തിൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചരിത്രം തിരുത്തികുറിച്ച് എൽഡിഎഫ് തുടർഭരണം നേടിയപ്പോൾ, സിറ്റിങ് എംഎൽഐയെ തോൽപിക്കുന്ന ശീലം ഒല്ലൂരും മാറ്റിക്കുറിച്ചിരുന്നു. 2016ൽ 13,248 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ കെ.രാജൻ 2021ൽ ഭൂരിപക്ഷം 21,506 ആയി ഉയർത്തി വിജയം നിലനിർത്തി, ഒപ്പം കേരളവും എൽഡിഎഫിന് തുടർഭരണം നൽകി. What you should read next ഇത്തവണ വിജയം നിലനിർത്തി കെ.രാജൻ ഒല്ലൂരിൽ തുടരുമ്പോൾ, കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയിരിക്കുന്നു. ഒല്ലൂർ മണ്ഡലത്തിൽ കെ.രാജനു കിട്ടിയ ജനപിന്തുണ സംസ്ഥാനത്ത് എൽഡിഎഫിനു നേടിയെടുക്കാൻ കഴിയാതെ പോയതിനു പിന്നിൽ കടുത്ത ഭരണവിരുദ്ധ വികാരമെന്നാണ് മണ്ഡലത്തിലെ ഇടത് അനുയായികൾ പോലും അഭിപ്രായപ്പെട്ടത്. English Summary: Ollur No Longer "Belvedere": Ollur has lost its historical "belvedere" status, no longer dictating Kerala's ruling front as the UDF has captured power. This election marks a significant shift, ending Ollur's tradition of mirroring the state's political outcome.

ഇനി ‘ബെൽവെതർ’ അല്ല ഒല്ലൂർ; കേരളം പിടിച്ചത് യുഡിഎഫ്, മണ്ഡലത്തിൽ ജയിച്ച മുന്നണി ഭരണത്തിൽനിന്നു പുറത്ത്!...
M
Manorama OnlineSource Link
about 3 hours ago
