കണ്ണൂർ കലാപം; അണികൾ തിരുത്തി, കോട്ടകൾ തകർന്നു

കണ്ണൂർ കലാപം; അണികൾ തിരുത്തി, കോട്ടകൾ തകർന്നു

അനിൽ കുരുടത്ത് Published: May 05, 2026 02:31 AM IST 1 minute Read Link Copied വി.കുഞ്ഞിക്കൃഷ്ണൻ, ടി.കെ.ഗോവിന്ദൻ (ചിത്രം: മനോരമ) Mail This Article × Follow Us കണ്ണൂർ ∙ പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനും തിരുത്തിയത് സിപിഎമ്മിന്റെ ചരിത്രം. രൂപീകരണം മുതൽ (1965) സിപിഎമ്മിനൊപ്പം നിന്ന പയ്യന്നൂരിലും 1970ന് ശേഷം സിപിഎമ്മിനെ കൈവിട്ടിട്ടില്ലാത്ത തളിപ്പറമ്പിലും യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതർ വിജയക്കൊടിനാട്ടി. കഴിഞ്ഞ തവണ ജില്ലയിലെ 11ൽ 9 സീറ്റുകളും നേടിയ എൽഡിഎഫിന് ഇത്തവണ 6 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു.  What you should read next മുഖ്യമന്ത്രി പിണറായി വിജയനു പോലും ജനകീയ പ്രതിഷേധത്തിൽ തലയുയർത്തി നിൽക്കാനായില്ല. പരാജയത്തിനു തുല്യമായ ജയത്തിൽ സ്വന്തം നാട്ടുകാർ അദ്ദേഹത്തെ തളച്ചു. പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ 3 ഫണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപ നേതാക്കൾ തട്ടിയെടുത്തെന്നും  ഉത്തരവാദികളെ നേതൃത്വം സംരക്ഷിച്ചെന്നുമുള്ള ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ വാദത്തിനൊപ്പം സിപിഎം അണികൾ നിന്നു.  ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകവുമായി ജനങ്ങളിലേക്കിറങ്ങിയ കുഞ്ഞിക്കൃഷ്ണന് പുസ്തകത്തിന്റെ പേര് പ്രാവർത്തികമാക്കി ജനം മറുപടി നൽകി. ആളും ബഹളവുമില്ലാത്ത പ്രചാരണമായിരുന്നു കുഞ്ഞിക്കൃഷ്ണന്റേത്. അതിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ സിപിഎമ്മിനു കഴിഞ്ഞില്ല. ടി.ഐ.മധുസൂദനനു വോട്ട് ചോദിക്കാൻ ഒപ്പം നടന്നവരിൽ പലരും മനസ്സുകൊണ്ട് കുഞ്ഞിക്കൃഷ്ണനൊപ്പമായിരുന്നുവെന്നു പാർട്ടി ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകണം. What you should read next സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പിലേക്ക് ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലെ പ്രതിഷേധമാണ് ടി.കെ.ഗോവിന്ദനെ വിജയത്തിലെത്തിച്ചത്. ശ്യാമളയുടെ സ്ഥാനാർഥിത്വം സിപിഎമ്മിനകത്ത് വലിയ വിവാദങ്ങൾ ഉയർത്തിയെങ്കിലും നേതൃത്വം ഗൗനിച്ചില്ല. സിപിഎം നേതൃത്വത്തോടുള്ള അണികളുടെ പ്രതിഷേധം ടി.കെ.ഗോവിന്ദന് അനുകൂലമായി. 2021ൽ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.വി. ഗോവിന്ദൻ ജയിച്ച തളിപ്പറമ്പ് മണ്ഡലം ഇത്തവണ 12,551 വോട്ടിന് ടി.കെ.ഗോവിന്ദൻ പിടിച്ചെടുത്തു. മറ്റു മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എൽഡിഎഫ് ജയിച്ച കല്യാശ്ശേരി, അഴീക്കോട്, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ വോട്ടും ഭൂരിപക്ഷവും കാര്യമായി ഇടിഞ്ഞു. English Summary: Kerala assembly elections 2026: V. Kunhikrishnan in Payyanur and T.K. Govindan in Thaliparamba rewrote CPM's history. CPM rebels, with UDF support, hoisted the victory flag in Payyanur, which has stood with CPM since its formation (1965), and in Thaliparamba, which has not abandoned CPM since 1970. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!