Link Copied രമേഷ് പിഷാരടി (File Photo: Manorama) Mail This Article × Follow Us കൊച്ചി∙ രണ്ടാഴ്ച മാത്രമാണ് രമേഷ് പിഷാരടിക്കു പാലക്കാട്ട് പ്രചാരണത്തിനു ലഭിച്ചത്. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലെ പേരുകാരനായി പാലക്കാട്ടെത്തുമ്പോൾ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ അവിടെ കളംപിടിച്ചിരുന്നു. പിന്നാലെ, ഹോട്ടൽ ഉടമ എൻ.എം.ആർ.റസാഖിനെ അപ്രതീക്ഷിത സ്ഥാനാർഥിയായി എൽഡിഎഫും പ്രഖ്യാപിച്ചു. ഇത്തവണ ഒട്ടേറെ ‘സിനിമാക്കാർ’ മത്സരിക്കാനിറങ്ങിയെങ്കിലും ജയം എത്തിപ്പിടിക്കാനായതു പിഷാരടിക്കു മാത്രം. അവസാനഫലം വരുമ്പോൾ 12,500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു പിഷാരടി പാലക്കാട് കീഴടക്കിയത്. പിഷാരടി വിജയിച്ചപ്പോൾ, എൻഡിഎ കളത്തിലിറക്കിയ സിനിമാ–മിനി സ്ക്രീൻ താരങ്ങൾ പതറി. What you should read next എൻഡിഎ മുന്നണി അപ്രതീക്ഷിതമായാണ് സിനിമ താരങ്ങളടക്കം ഒരുപറ്റം സെലിബ്രിറ്റികളെ തങ്ങളുടെ സ്ഥാനാർഥികളായി അവതരിപ്പിച്ചത്. മുന്നണിയുടെ ഭാഗമായ ട്വന്റി 20 ഇത്തരത്തിൽ അവതരിപ്പിച്ച രണ്ടു സിനിമാ താരങ്ങൾക്ക് വോട്ടില്ലാത്തതിനാൽ മത്സരിക്കാനായില്ല. റിയാലിറ്റി ഷോ വിജയിയും സംവിധായകനുമായ അഖിൽ മാരാർ, നടി അഞ്ജലി നായർ എന്നിവരാണ് ഒടുവിൽ ട്വന്റി 20 പട്ടികയിൽ അവശേഷിച്ച ‘സെലിബ്രിറ്റികൾ’. മുന്നണിക്കായി റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണനെ ബിജെപിയും സ്ഥാനാർഥിയാക്കി. അവസാന നിമിഷമാണ് ഇടതു സഹയാത്രികൻ കൂടിയായ നടൻ സുധീർ കരമനയുടെ പേര് ഇടതുപക്ഷം തിരുവനന്തപുരത്തേക്കു പ്രഖ്യാപിച്ചത്. യുഡിഎഫിനായി രമേഷ് പിഷാരടി പാലക്കാടും മത്സരിച്ചതോടെ സെലിബ്രിറ്റി പട്ടിക പൂർത്തിയായി. ഇതിൽ പിഷാരടി വിജയിക്കുകയും സുധീർ കരമന രണ്ടാമതെത്തുകയും ചെയ്തപ്പോൾ എൻഡിഎയുടെ 3 സെലിബ്രിറ്റികളും മൂന്നാം സ്ഥാനത്തായി. What you should read next ∙ കുടുംബ സദസുകളുടെ പിന്തുണ പിഷാരടിക്ക്, സാരിയിൽ കുരുങ്ങി ശോഭ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട പാലക്കാട്ടെ കോൺഗ്രസിന് ജീവൻ കൊടുക്കുകയായിരുന്നു പിഷാരടിയുടെ ആദ്യദൗത്യം. കാരണം, മത്സരിച്ചിടത്തൊക്കെ ബിജെപിയുടെ വോട്ടുനില ഉയർത്തിയ ചരിത്രമുള്ള ശോഭാ സുരേന്ദ്രനെ പാർട്ടി പാലക്കാട്ടേക്കു നിയോഗിച്ചത് മാങ്കൂട്ടത്തിൽ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ ഉൾപ്പെടെയുള്ളവരുടെ വോട്ടുകൾ സമാഹരിക്കാനാണ്. ഏറെക്കുറെ ജയം ഉറപ്പിച്ചു തന്നെയായിരുന്നു ശോഭയുടെ വരവും. ബിജെപി ഭരിക്കുന്ന നഗരസഭ എന്ന ആനുകൂല്യം അവർക്കുണ്ടായിരുന്നു. അതേസമയം, കുടുംബസദസുകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ പരിചിതൻ എന്നത് രമേഷ് പിഷാരടിക്കു സഹായകമായി. അതിനൊപ്പം ആകർഷകമായി തന്റെ രാഷ്ട്രീയം പറഞ്ഞതും എതിരാളികളെക്കുറിച്ച് മോശമായി സംസാരിക്കാതിരുന്നതും പിഷാരടിയുടെ മാറ്റുകൂട്ടി. വോട്ടിന് പണം ആരോപണം ശോഭയ്ക്കെതിരെ ഉയർന്നതും പിഷാരടിയെ സഹായിച്ചിട്ടുണ്ടാവാനാണ് സാധ്യത. What you should read next ∙ സെലിബ്രിറ്റികളുടെ മാനം കാത്ത് അഞ്ജലിയും സുധീർ കരമനയും സെലിബ്രിറ്റികൾക്ക് എന്തുപറ്റി ? എറണാകുളം ജില്ലയിൽ തങ്ങൾക്ക് ഏറ്റവുമധികം വേരോട്ടമുള്ള തൃപ്പൂണിത്തുറ മണ്ഡലം സഖ്യകക്ഷിയായ ട്വന്റി 20ക്ക് വിട്ടുകൊടുത്തത് ബിജെപിക്കാരെ പോലും ഞെട്ടിച്ചിരുന്നു. ചലച്ചിത്ര നടി അഞ്ജലി നായരായിരുന്നു ട്വന്റി 20 അവതരിപ്പിച്ച സ്ഥാനാർഥി. പ്രചരണത്തിനിടയിൽ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളും പുറത്തിറങ്ങി. ഫലം വന്നപ്പോൾ 29,000ത്തിലധികം വോട്ടുകളുമായി അഞ്ജലി നായർ മൂന്നാം സ്ഥാനത്താണ്. തൃക്കാക്കരയിൽ മൂന്നാം സ്ഥാനത്താണ് 21,424 വോട്ടുകളുമായി അഖിൽ മാരാര്‍. കുണ്ടറയിൽ ഡോ. റോബിൻ രാധാകൃഷ്ണന് കിട്ടിയത് 19,000ത്തിനടുത്ത് വോട്ടുകൾ മാത്രം. അതേസമയം, അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തിൽ എൻഡിഎ സ്ഥാനാർഥി കരമന ജയനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് സുധീർ കരമന രണ്ടാമതെത്തുന്നത്. English Summary: Ramesh Pisharody achieved victory in the Palakkad election, securing over 12,500 votes. His win marked a notable success among numerous celebrity candidates who contested in the Kerala elections. ×

കുടുംബ സദസുകളിൽ ഹിറ്റായി ‘പിഷാരടി ഷോ’; മുഖം രക്ഷിച്ചത് അഞ്ജലിയും സുധീർ കരമനയും; ‘സെലിബ്രിറ്റി ഷോയ്ക്ക് എന്തുപറ്റി
M
Manorama OnlineSource Link
about 2 hours ago
