BoolokamBoolokam
കോടികളില്ല, സൈക്കിളിൽ ‘കപ്പടിച്ച്’ ചാണ്ടി ഉമ്മൻ; റെക്കോർഡ് ഭൂരിപക്ഷം, ഉമ്മൻചാണ്ടിയെയും ‘തോൽപിച്ചു’

കോടികളില്ല, സൈക്കിളിൽ ‘കപ്പടിച്ച്’ ചാണ്ടി ഉമ്മൻ; റെക്കോർഡ് ഭൂരിപക്ഷം, ഉമ്മൻചാണ്ടിയെയും ‘തോൽപിച്ചു’

ELECTION RESULTS കോടികളില്ല, സൈക്കിളിൽ ‘കപ്പടിച്ച്’ ചാണ്ടി ഉമ്മൻ; റെക്കോർഡ് ഭൂരിപക്ഷം, ഉമ്മൻചാണ്ടിയെയും ‘തോൽപിച്ചു’ Link Copied ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്തിയപ്പോൾ. ചിത്രം: മനോരമ Mail This Article × Follow Us കോട്ടയം∙ രാവിലെ ഒരു സൈക്കിളുമായി ഇറങ്ങും, വീടു കയറി വോട്ടു ചോദിക്കും. പക്ഷേ, മണ്ഡ‍ലത്തിൽ ഒരൊറ്റ ഫ്ലക്സോ പോസ്റ്ററോ പോലുമില്ല. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രചാരണവുമായാണ് ചാണ്ടി ഉമ്മൻ തിരഞ്ഞടുപ്പിനിറങ്ങിയത്. എന്നാൽ ആ സൈക്കിളുമായി ചാണ്ടി നിയമസഭയിലേക്കു കയറിപ്പോകുമ്പോൾ പുതുപ്പള്ളി നൽകിയത് റെക്കോർ‍ഡ് ഭൂരിപക്ഷം. 52907 വോട്ടിനാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ജയിച്ചത്.  What you should read next പ്രചാരണത്തിൽ പണമൊഴുക്കു കുറച്ചത് പാവപ്പെട്ടവർക്ക് വീട് വച്ച് നൽകാനാണെന്നും വോട്ട് അൽപം കുറഞ്ഞാലും സാരമില്ല, പക്ഷേ ഒരാൾക്ക് എങ്കിലും വീട് വയ്ക്കാൻ സാധിച്ചാൽ അത് നേട്ടമാണെന്നുമാണ് ചാണ്ടി പറഞ്ഞത്. പക്ഷേ, വോട്ടു കുറയാൻ ജനം സമ്മതിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. രാഹുല്‍ ഗാന്ധിയെത്തിയപ്പോഴും സൈക്കിളിൽ യാത്ര ചെയ്ത് ചാണ്ടി ഉമ്മൻ റാലി സംഘടിപ്പിച്ചു. അതിനു പിന്നാലെ കലാശക്കൊട്ടും ഒഴിവാക്കി.  പല മണ്ഡലത്തിലും കോടികളാണ് സ്ഥാനാര്‍ഥികൾ പ്രചാരണത്തിനു ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാമെന്നാണ്. എന്നാല്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് അത്രയും തുക പോലുമായിട്ടില്ല.  അരനൂറ്റാണ്ടുകാലം ഉമ്മൻചാണ്ടിയെ മാത്രം നിയമസഭയിലേക്ക് അയച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷമാണ് ചാണ്ടി ഉമ്മന്റെ കൈ പിടിച്ചത്. 2023 ലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ചാണ്ടി ഉമ്മൻ മണ്ഡലം നിലനിർത്തി. അന്ന് ലീഡ് 37,719. 2021ൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ അന്ന് നേടി. എന്നാൽ 3 വർഷത്തിനിപ്പുറം ഇതുവരെ പുതുപ്പള്ളി കാണാത്ത ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് പോകുന്നത്. English Summary: Puthuppally Elects Chandy Oommen with Historic Majority: Chandy Oommen has achieved a record-breaking majority in the Puthuppally by-election, utilizing an innovative bicycle campaign that prioritized low-cost outreach over traditional spending. His unprecedented victory demonstrates the electorate's support for his unique approach and honors the legacy of his father, Oommen Chandy. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!